മുംബൈ: ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കാന്‍ പാകിസ്ഥാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിസയ്ക്ക് അനുമതി ലഭിച്ചതായി ബിസിസിഐ. വെള്ളിയാഴ്ച നടന്ന ബിസിസിഐ അപെക്സ് കൗൺസില്‍ യോഗത്തിലാണ് സെക്രട്ടറി ജയ് ഷാ ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
ടി20 ലോകകപ്പ്; പാക് കളിക്കാര്‍ക്ക് വിസയ്ക്ക് അനുമതി - ടി20 ലോകകപ്പ്
പാക് ആരാധകര്‍ക്ക് വിസ നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
ടി20 ലോകകപ്പ്; പാക് കളിക്കാര്‍ക്ക് വിസയ്ക്ക് അനുമതി
എന്നാല്‍ പാക് ആരാധകര്‍ക്ക് വിസ നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം കളിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിവര്‍ക്ക് വിസ നല്‍കണമെന്നും, ഇതിന് കഴിയില്ലെങ്കിൽ ടൂർണമെന്‍റ് യുഎഇയിലേക്ക് മാറ്റണമെന്നും പാക് ക്രിക്കറ്റ് ബോർഡ് മേധാവി എഹ്സാൻ മാനി ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.