മുംബൈ: ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡ് പരമ്പരയ്‌ക്കുള്ള ടീമില്‍ സഞ്ജു സാംസണെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിന-ടി20 മത്സരങ്ങളാണ് ഉള്ളത്. ലോകകപ്പിന് പിന്നാലെ ആരംഭിക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ന്യൂസിലന്‍ഡ് പരമ്പരയില്‍ ടി20 ടീമിനെ നയിക്കുക. വെറ്ററന്‍ താരം ശിഖര്‍ ധവാന് കീഴിലാണ് ടീം ഏകദിനത്തിന് ഇറങ്ങുക. അതേസമയം ബംഗ്ലാദേശ് പര്യടനത്തില്‍ സീനിയര്‍ താരങ്ങളെല്ലാം മടങ്ങിയെത്തും.
ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്‌ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കിനെ തുടര്‍ന്ന് ടി20 ലോകകപ്പ് നഷ്‌ടമായ രവീന്ദ്ര ജഡേജ ടീമിലേക്ക് മടങ്ങിയെത്തി. പേസര്‍ ജസ്പ്രീത് ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യഷ് ദയാല്‍, കുല്‍ദീപ് സെന്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ബംഗ്ലാദേശില്‍ ഏകദിനവും, ടെസ്‌റ്റുമാണ് ഇന്ത്യ കളിക്കുന്നത്.
ന്യൂസിലന്‍ഡ് പര്യടനം, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.
ഇന്ത്യയുടെ ഏകദിന ടീം:ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, ഷഹബാസ് അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.
ബംഗ്ലാദേശ് പര്യടനം, ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീം:രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്‌റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍, യഷ് ദയാല്‍.
ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കെ എസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.