കേരളം

kerala

ETV Bharat / sports

SA vs IND: ഇന്ത്യയുടെ ദക്ഷിണാഫിക്കന്‍ പര്യടനം: തീരുമാനം നാളെ ? - ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യനടം

India's tour of South Africa: ശനിയാഴ്‌ച ചേരുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം ഇന്ത്യയുടെ ദക്ഷിണാഫിക്കന്‍ പര്യടനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം.

India's tour of South Africa  Omicron threat  BCCI AGM  SA vs IND  ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യനടം  ബിസിസിഐ വാര്‍ഷിക പൊതുയോഗം
SA vs IND: ഇന്ത്യയുടെ ദക്ഷിണാഫിക്കന്‍ പര്യടനം: തീരുമാനം നാളെ ?

By

Published : Dec 3, 2021, 9:08 PM IST

കൊല്‍ക്കത്ത:ഒമിക്രോൺ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തില്‍ ശനിയാഴ്ച തീരുമാനമുണ്ടാവുമെന്ന് സൂചന. ശനിയാഴ്ച ചേരുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം വിഷയം ചര്‍ച്ച ചെയ്യും.

ഇതടക്കം 24 അജണ്ടകളാണ് 90ാമത് വാര്‍ഷക യോഗത്തിന്‍റെ അജണ്ട. ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് വകഭേദമായ ഒമിക്രോൺ ഇന്ത്യയിലടക്കം എത്തിയ സാഹചര്യത്തില്‍ പര്യടനം സംബന്ധിച്ച് കൂടുതല്‍ അശങ്കകള്‍ ഉയരുന്നുണ്ട്.

ഇതോടെ പര്യടനം ഒരാഴ്ചത്തേക്ക് വൈകിപ്പിച്ചേക്കുന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഓദ്യോഗിക സ്ഥിരീകണം ഉണ്ടായിട്ടില്ല.

പരമ്പര വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അതേസമയം പര്യടനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ പ്രതികരിച്ചിരുന്നു.

also read: 'എപ്പോഴും യുണൈറ്റഡ് ആരാധകന്‍'; 15 വര്‍ഷത്തെ ബന്ധത്തിന് തിരശീലയിട്ട് കാരിക്ക്

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഡിസംബർ ഒമ്പതിന് ചാര്‍ട്ടേഡ് വിമാനത്തില്‍ ജൊഹാനസ്ബർഗിലേക്ക് തിരിക്കാനായിരുന്നു ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്നത്. മൂന്ന് വീതം ടെസ്റ്റ്, ഏക ദിന മത്സരങ്ങളും നാല് ടി20 മത്സരങ്ങളുമാണ് പരമ്പരയുടെ ഭാഗമായുണ്ടാവുക. ഡിസംബർ 17നാണ് ആദ്യ ടെസ്റ്റ്.

ABOUT THE AUTHOR

...view details