മുംബൈ: മുംബൈ ഇന്ത്യൻസ് ജഴ്‌സിയിൽ ആദ്യ മത്സരത്തിനിറങ്ങി മലയാളി പേസര്‍ ബേസില്‍ തമ്പി. ഈ സീസണിലെ മുംബൈയുടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പ്യിംെഗ് ഇലവനില്‍ ബേസിലിനെയും ഉള്‍പ്പെടുത്തിയാണ് മുംബൈ ഇറങ്ങിയത്. മെഗാതാരലേലത്തിൽ 30 ലക്ഷം രൂപ മുടക്കിയാണ് മലയാളി പേസറെ മുംബൈ സ്വന്തം പാളയത്തിലെത്തിച്ചത്.
അവസാന ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിയുന്നതിൽ മിടുക്കനായ ബേസിൽ 2017ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിലെത്തിയതാണ് കരിയറില്‍ വഴിത്തിരിവായത്. ഗുജറാത്ത് ലയൺസിനായി ആ സീസണിൽ 12 മത്സരങ്ങളിൽ പന്തെറിഞ്ഞ പേസർ 11 വിക്കറ്റുമായി എമർജിങ് പ്ലയർ അവാർഡ് സ്വന്തമാക്കിയിരുന്നു. സഞ്ജു സാംസണ് ശേഷം എമര്‍ജിംഗ് പ്ലേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി താരമാണ് ബേസിൽ.