മിര്‍പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ സന്ദര്‍ശകരെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ ആതിഥേയര്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത കുല്‍ദീപ് യാദവിനെയാണ് ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത്. പകരക്കാരനായി ഇടം കൈയൻ പേസര്‍ ഉനദ്‌ഘട്ട് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടി. മൊമിനുള്‍ ഹഖ്, ടസ്കിന്‍ അഹമ്മദ് എന്നിവര്‍ ബംഗ്ലാദേശ് നിരയിലേക്ക് തിരിച്ചെത്തി.