ധാക്ക: ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് മൂന്നാം ഊഴം. സ്ഥാനമൊഴിഞ്ഞ മൊമീനുള്‍ ഹഖിന് പകരക്കാരനായാണ് ഷാക്കിബിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും തെരഞ്ഞെടുത്തത്. ലിറ്റണ്‍ ദാസാണ് പുതിയ വൈസ് ക്യാപ്റ്റന്‍.
2009ലാണ് ആദ്യം ഷാക്കിബ് ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്‍റെ നായകനാവുന്നത്. എന്നാല്‍ 2011ല്‍ സിംബാബ്‌വെയിലെ പരമ്പര തോൽവിക്ക് പിന്നാലെ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് 2017ല്‍ രണ്ടാം തവണയും ചുമതലയേറ്റെടുത്തു. 2019ല്‍ ഐസിസിയുടെ വിലക്ക് ലഭിച്ചതോടെ ഷാക്കിബിന് വീണ്ടും സ്ഥാനം നഷ്‌ടമാവുന്നത്.
വാതുവയ്‌പുകാര്‍ സമീപിച്ചത് അറിയിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഷാക്കിബിനെ ഐസിസി രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ഐസിസി അഴിമതി വിരുദ്ധ കമ്മിഷന് മുന്നില്‍ താരം കുറ്റം സമ്മതിച്ചിരുന്നു. ഇതോടെയാണ് വിലക്കില്‍ ഇളവ് ലഭിക്കുകയും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ അവസരം ലഭിക്കുകയും ചെയ്‌ത്. ബംഗ്ലാദേശിനായി 61 ടെസ്റ്റില്‍ 4113 റണ്‍സും 224 വിക്കറ്റും 35കാരനായ ഷാക്കിബ് നേടിയിട്ടുണ്ട്.