ധാക്ക : ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിലെ അട്ടിമറി വിജയത്തിന് പിന്നാലെ രണ്ടാം മത്സരത്തിലും ഉജ്വല വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. നാല് റണ്‍സിനാണ് കരുത്തരായ കിവീസിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുന്നിലാണ് ബംഗ്ലാദേശ്.
ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 141 റണ്‍സെടുത്തപ്പോൾ ന്യൂസിലാൻഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 49 റണ്‍സുമായി ടോം ലാഥം ആഞ്ഞടിച്ചെങ്കിലും കിവീസിനെ വിജയിപ്പിക്കാനായില്ല. അവസാന ഓവറിൽ വിജയിക്കാൻ 20 റണ്‍സ് വേണ്ടിയിരുന്നെങ്കിലും പതിനാറ് റണ്‍സ് നേടാനേ കിവീസിനായുള്ളൂ.