ഹരാരെ: ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ മഹ്മൂദുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സിംബാബ്‌വെക്കെതിരായ ഏക ടെസ്റ്റ് പരമ്പരക്കിടെയാണ് 35കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. താരത്തിന്‍റെ അവസാന മത്സരമാണ് സിംബാബ്‌വെക്കെതിരെയുള്ള ടെസ്റ്റ്.
അതേസമയം മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ തന്നെ ഉയർന്ന സ്കോറായ 150 റൺസ് നേടി മികച്ച ഫോമിലായിരുന്നു മഹ്മൂദുള്ള. താരത്തിന്‍റെ തീരുമാനം അസ്വഭാവികമാണെന്നും ഔദ്യോഗികമായി ഇത് സംബന്ധിച്ച് യാതൊരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് നസ്മുൽ ഹസ്സൻ പ്രതികരിച്ചു.