ദുബായ്: ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം റാങ്കിലെത്തുകയാണ് തന്‍റെ ലക്ഷ്യമെന്ന് പാകിസ്ഥാന്‍ ടീം നായകന്‍ ബാബര്‍ അസം. ഒരു കളിക്കാരനെന്ന നിലയിൽ എല്ലാ ഫോർമാറ്റുകളിലും ഒന്നാം നമ്പര്‍ താരമാകുക എന്നത് ഒരു സ്വപ്‌നമാണ്. അതിനുവേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുകയും കഠിനാധ്വാനം ചെയ്യുമെന്നും ബാബര്‍ അസം പറഞ്ഞു.
'എല്ലാ ഫോര്‍മാറ്റിലും ഒന്നാമനാകണം', ആഗ്രഹം തുറന്ന് പറഞ്ഞ് ബാബര്‍ അസം - ബാബര്‍ അസം റാങ്കിങ്
നിലവില്‍ ഏകദിനത്തിലും ടി ട്വന്‍റിയിലും ഒന്നാം റാങ്കിലാണ് ബാബര്‍
നിലവില്‍ ഐസിസി റാങ്കിങില്‍ എകദിനത്തിലും, ടി ട്വന്‍റിയിലും ഒന്നാം റാങ്കിലുള്ള താരം ടെസ്‌റ്റില്‍ അഞ്ചാം സ്ഥാനത്താണ്. തന്‍റെ സ്വപ്‌നം നേടാന്‍ സ്വയം ഫിറ്റായിരിക്കണമെന്നും താരം അഭിപ്രായപ്പെട്ടു. വൈറ്റ് ബോളില്‍ എനിക്ക് മികവ് പുറത്തെടുക്കാനാകുന്നുണ്ട്. ടെസ്റ്റിലും അതിന് ശ്രമിക്കുമെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു.
വെസ്‌റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്ക് മുന്നോടിയായാണ് ബാബര്‍ അസം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ജൂണ്‍ 8, 10, 12 തിയതികളിലാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവച്ച മത്സരങ്ങളാണ് ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.