ദുബായ്:ഐസിസിയുടെ 2022ലെ മികച്ച ഏകദിന ക്രിക്കറ്ററായി പാക് നായകന്‍ ബാബര്‍ അസം. തുടര്‍ച്ചയായയ രണ്ടാം പ്രാവശ്യമാണ് മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ബാബര്‍ സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, വെസ്റ്റ് ഇൻഡീസിന്‍റെ ഷായ് ഹോപ്പ്, ഇന്ത്യയുടെ ശ്രേയസ് അയ്യർ, ന്യൂസിലൻഡ് താരം ടോം ലാതം എന്നിവരെ മറികടന്നാണ് പാക് നായകന്‍ നേട്ടത്തിലെത്തിയത്.
2021 ന് പിന്നാലെ 2022-ലും ബാറ്റ് കൊണ്ട് മിന്നും പ്രകടനമാണ് ബാബര്‍ അസാം കാഴ്‌ചവെച്ചത്. കഴിഞ്ഞ വര്‍ഷം കളിച്ച 9 രാജ്യാന്തര മത്സരങ്ങളില്‍ നിന്നും 679 റണ്‍സാണ് ബാബര്‍ അടിച്ചുകൂട്ടിയത്. 84.87 ശരാശരിയില്‍ ബാറ്റ് വീശിയ താരം 3 സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.