കേരളം

kerala

ETV Bharat / sports

ഏറ്റവും വേഗത്തിൽ 7000 റണ്‍സ് ; ടി20 യിൽ പുത്തൻ റെക്കോഡുമായി പാക് നായകൻ ബാബർ അസം - പാകിസ്ഥാൻ ക്രിക്കറ്റ്

192 ഇന്നിങ്സുകളിൽ നിന്ന് 7000 റണ്‍സ് സ്വന്തമാക്കിയ ക്രിസ് ഗെയ്‌ലിനെയാണ് ബാബർ അസം പിന്നിലാക്കിയത്.

Babar Azam  T20  ബാബർ അസം  ടി20  ക്രിസ് ഗെയ്‌ൽ  കോലി  വിരാട്  വിരാട് കോലി  പാകിസ്ഥാൻ ക്രിക്കറ്റ്  ടി20 ലോകകപ്പ്
ഏറ്റവും വേഗത്തിൽ 7000 റണ്‍സ് ; ടി20 യിൽ പുത്തൻ റെക്കോഡുമായി പാക് നായകൻ ബാബർ അസം

By

Published : Oct 5, 2021, 11:17 AM IST

കറാച്ചി :ടി20 മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 7000 റണ്‍സ് തികയ്‌ക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്‌റ്റൻ ബാബർ അസം. 187 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 192 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച ക്രിസ് ഗെയ്‌ലിനെയാണ് ബാബർ അസം പിന്നിലാക്കിയത്. 212 ഇന്നിങ്സുകളിൽ നിന്ന് 7000 മറികടന്ന കോലിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞ ദിവസം സതേണ്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് സെൻട്രൽ പഞ്ചാബിന്‍റെ നായകനായ അസം ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ബാബര്‍ 49 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടി20 ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ക്ക് തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് ദേശീയ ക്രിക്കറ്റ് കപ്പ് എന്ന പേരില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പോരാട്ടം സംഘടിപ്പിച്ചത്.

ALSO READ :IPL 2021: ചെന്നൈക്കെതിരെ ഡൽഹിക്ക് വിജയം, പോയിന്‍റ് പട്ടികയിൽ ഒന്നാമത്

ട്വന്‍റി 20യില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലും ബാബര്‍ അസം മുന്നിലാണ്. ടൂർണമെന്‍റിലെ മറ്റൊരു മത്സരത്തിൽ താരം സെഞ്ചുറി നേടിയിരുന്നു. ഇതിലൂടെ ആറ് സെഞ്ചുറി തികച്ച ബാബർ രോഹിത് ശർമ്മ, ഷെയിൻ വാട്‌സണ്‍ എന്നിവരുടെ റെക്കോഡിനൊപ്പമെത്തി.

ABOUT THE AUTHOR

...view details