കേരളം

kerala

ETV Bharat / sports

Babar Azam About Pakistan Lose Against Afghanistan: 'ബാറ്റിങ് ഓക്കെയായിരുന്നു, പണി പാളിയത് ബൗളിങ്ങില്‍...': ബാബര്‍ അസം

Afghanistan vs Pakistan: ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരായ തോല്‍വിയെ കുറിച്ച് പാകിസ്ഥാന്‍ ക്യാപ്‌റ്റന്‍ ബാബര്‍ അസം.

Cricket World Cup 2023  Babar Azam About Pakistan Lose Against Afghanistan  Afghanistan vs Pakistan  Pakistan Team First ODI Lose Against Afghanistan  Cricket World Cup 2023 Points Table  ഏകദിന ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാന്‍  ബാബര്‍ അസം
Babar Azam About Pakistan Lose Against Afghanistan

By ETV Bharat Kerala Team

Published : Oct 24, 2023, 9:02 AM IST

ചെന്നൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ജയത്തോടെ തുടങ്ങിയെങ്കിലും ഇപ്പോള്‍ തുടര്‍തോല്‍വികളില്‍ വലയുകയാണ് പാകിസ്ഥാന്‍ (Pakistan). ഈ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ അഫ്‌ഗാനിസ്ഥാനോട് പാകിസ്ഥാന്‍ വഴങ്ങിയത്. ഏകദിന ചരിത്രത്തില്‍ തന്നെ അഫ്‌ഗാനോടുള്ള പാക് പടയുടെ ആദ്യത്തെ തോല്‍വി കൂടിയായിരുന്നുവിത് (Pakistan Team First ODI Lose Against Afghanistan).

ചെപ്പോക്കില്‍ എട്ട് വിക്കറ്റിന്‍റെ തോല്‍വിയാണ് പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാനോട് വഴങ്ങിയത് (Afghanistan vs Pakistan Match Result). ആദ്യം ബാറ്റ് ചെയ്‌ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ശേഷിക്കെ ആയിരുന്നു അഫ്‌ഗാനിസ്ഥാന്‍ മറികടന്നത്. ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ചെപ്പോക്കില്‍ ടീമിന്‍റെ തോല്‍വിക്ക് കാരണമെന്നാണ് പാക് നായകന്‍റെ വിലയിരുത്തല്‍.

'അഫ്‌ഗാനിസ്ഥാനെതിരെ ഞങ്ങള്‍ പരാജയപ്പെട്ടു. ഏറെ വേദനിപ്പിക്കുന്ന ഒരു ഫലമാണ് ഈ മത്സരത്തിലുണ്ടായത്. ഭേദപ്പെട്ട സ്കോര്‍ തന്നെയാണ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്.

എന്നാല്‍, മികച്ച രീതിയല്‍ പന്തെറിയാന്‍ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. ബൗളിങ്ങില്‍ ഞങ്ങള്‍ക്ക് മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റിന് ഇറങ്ങുമ്പോള്‍ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നീ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്‍റിലും മികച്ച പ്രകടനം തന്നെ നടത്തേണ്ടതുണ്ട്. ഏതെങ്കിലും ഒന്നില്‍ പിഴച്ചാല്‍ പോലും ഒരു പക്ഷെ ആ മത്സരം തന്നെ നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്'- ബാബര്‍ അസം പറഞ്ഞു. അഫ്‌ഗാനിസ്ഥാന്‍ മികച്ച രീതിയിലാണ് തങ്ങള്‍ക്കെതിരെ മത്സരിച്ചതെന്നും പാക് നായകന്‍ കൂട്ടിച്ചേര്‍ത്തു.

'ബൗളിങ് നല്ലതുപോലെ തുടങ്ങാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കിലും കൃത്യസമയത്ത് വിക്കറ്റ് വീഴ്‌ത്താന്‍ കഴിഞ്ഞില്ല. എല്ലാ ക്രെഡിറ്റും അഫ്‌ഗാനിസ്ഥാനുള്ളതാണ്. മൂന്ന് ഡിപ്പാര്‍ട്‌മെന്‍റിലും അവര്‍ മികച്ച പ്രകടനം നടത്തി, അങ്ങനെ ജയിച്ചു. വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാനായിരിക്കും ഞങ്ങളുടെ ശ്രമം' - പോസ്റ്റ് മാച്ച് പ്രസന്‍റേഷനിടെ ബാബര്‍ അസം പറഞ്ഞു.

അഫ്‌ഗാനിസ്ഥാനെതിരായ തോല്‍വി ബാബര്‍ അസമിന്‍റെയും (Babar Azam) സംഘത്തിന്‍റെയും സെമി സാധ്യതകള്‍ക്കും മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍ (Cricket World Cup 2023 Points Table). അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്‍റാണ് അവര്‍ക്കുള്ളത്.

Also Read :Hashmatullah Shahidi About Win Against Pakistan 'തുടങ്ങിയട്ടല്ലേ ഉള്ളൂ, ഇനിയും ജയിക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് അഫ്‌ഗാന്‍ നായകന്‍

ABOUT THE AUTHOR

...view details