ലണ്ടന്‍:ഐപിഎല്‍ പൂരം അവസാനിച്ചതോടെ ഇന്ത്യ -ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ പോരാട്ടം. കലാശപ്പോരില്‍ പങ്കെടുക്കാനായെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഇതിനോടകം തന്നെ പരിശീലനം തുടങ്ങി കഴിഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ശേഷമാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നേരത്തെ തന്നെ ഫൈനലിന് വേണ്ട മുന്നൊരുക്കങ്ങള്‍ തുടങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ഇവരുടെ പ്രകടനം എങ്ങനെയാകുമെന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ട്. ഇതിനിടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ തങ്ങള്‍ ചുവന്ന ഡ്യൂക്ക് പന്തുകള്‍ ഉപയോഗിച്ച് പരിശീലനം നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ രംഗത്തെത്തിയത്.
കലാശപ്പോരാട്ടത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിന്‍റെ ഒരുക്കങ്ങളെ കുറിച്ച് ഐസിസിയോട് സംസാരിക്കുമ്പോഴായിരുന്നു അക്‌സറിന്‍റെ പ്രതികരണം. വൈറ്റ് ബോളില്‍ നിന്നും റെഡ്‌ബോളിലേക്കുള്ള മാറ്റവുമായി ഇന്ത്യന്‍ ടീമിന് അതിവേഗം പൊരുത്തപ്പെടാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അക്‌സര്‍.
'ഐപിഎല്ലിന് മുന്‍പ് തന്നെ ഞങ്ങള്‍ക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്തും ചുവന്ന പന്ത് ഉപയോഗിച്ച് പരിശീലനം നടത്തുന്നതിനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നു. പിന്നാലെ ഐപിഎല്ലിലും റെഡ് ബോള്‍ ഉപയോഗിച്ച് പരിശീലനം നടത്തി.
Also Read :വിജയികൾക്ക് ലഭിക്കുക 1.6 മില്യണ്‍ ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി
എപ്പോള്‍, എങ്ങനെ കളിക്കണമെന്നും എത്ര സമയം ഉണ്ടെന്നും നിങ്ങള്‍ക്കറിയാം. വൈറ്റ് ബോളില്‍ നിന്നും റെഡ് ബോളിലേക്കുള്ള മാറ്റം മാനസികപരമായി അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ അതുമായി പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്ക് മതിയായ സമയമുണ്ട്.