കേരളം

kerala

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് റേച്ചല്‍ ഹെയ്‌ന്‍സ്

By

Published : Sep 15, 2022, 1:11 PM IST

2009ലാണ് റേച്ചല്‍ ഹെയ്‌ന്‍സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. നാല് തവണ ടി20 ലോകകപ്പ്, രണ്ട് ഏകദിന ലോകകപ്പ് എന്നിവ നേടിയ ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീമില്‍ ഹെയ്‌ന്‍സ് അംഗമായിരുന്നു. ബര്‍മിങ്‌ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഓസീസ് താരം അവസാനമായി കളിച്ചത്

Rachael haynes  Rachael haynes retirement  Rachael haynes stats  റേച്ചല്‍ ഹെയ്‌ന്‍സ്  ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ്  റേച്ചല്‍ ഹെയ്‌ന്‍സ് അന്താരാഷ്‌ട്ര കരിയര്‍
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് റേച്ചല്‍ ഹെയ്‌ന്‍സ്

സിഡ്‌നി : അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ വനിത ടീം വൈസ് ക്യാപ്റ്റന്‍ റേച്ചല്‍ ഹെയ്‌ന്‍സ്. വനിത ബിഗ് ബാഷ് ലീഗിന്‍റെ എട്ടാം സീസണോടുകൂടി ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിനോടും താരം വിട പറയുമെന്നാണ് അറിയിച്ചത്. ഓസ്ട്രേലിയയുടെ നാല് ടി20 ലോകകപ്പ്, രണ്ട് ഏകദിന ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ് സ്വര്‍ണം എന്നിവ നേടിയ ടീമിൽ അംഗമായിരുന്നു ഹെയ്ന്‍സ്.

2009ല്‍ ചിരവൈരികളായ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സിലാണ് ഏകദിനത്തിൽ ഹെയ്‌ന്‍സ് അരങ്ങേറ്റം കുറിച്ചത്. 77 ഏകദിനങ്ങള്‍ ഓസീസിന് വേണ്ടി കളത്തിലിറങ്ങിയ ഹെയ്‌ന്‍സ് രണ്ട് സെഞ്ച്വറികളുള്‍പ്പടെ 2585 റണ്‍സ് നേടി. കങ്കാരുപ്പടയ്‌ക്കായി പരിമിത ഓവര്‍ ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ വനിത താരങ്ങളുടെ പട്ടികയിൽ 9-ാം സ്ഥാനത്താണ് താരം.

2009ല്‍ ടീമിലെത്തിയ ഹെയ്‌ന്‍സ് 2013ല്‍ നടന്ന ആഷസ് പരമ്പരയ്‌ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായി. തുടര്‍ന്ന് നാല് വര്‍ഷത്തിന് ശേഷമാണ് ഹെയ്‌ന്‍സിന് ഓസ്‌ട്രേലിയന്‍ ടീമില്‍ സ്ഥാനം ലഭിക്കുന്നത്. 2017ല്‍ നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലൂടെ താരം ടീമിലേക്ക് മടങ്ങിയെത്തി.

ബര്‍മിങ്‌ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഹെയ്‌ന്‍സ് അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ചത്. ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം ക്യപ്‌റ്റന്‍ മെഗ് ലാന്നിങ് പരിക്കേറ്റ് പുറത്തായതിനെ തുടർന്ന് 2017-18 ആഷസ് പരമ്പരയില്‍ ഓസീസ് ടീം ഇറങ്ങിയത് ഹെയ്‌ന്‍സിന് കീഴിലാണ്. ആകെ 14 മത്സരങ്ങളിലാണ് റേച്ചല്‍ ഹെയ്‌ന്‍സ് കങ്കാരുപ്പടയെ നയിച്ചത്.

ABOUT THE AUTHOR

...view details