സെന്‍റ് ലൂസിയ: വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ തുടര്‍ തോല്‍വികളാല്‍ വലയുന്ന ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. കാൽമുട്ടിന് പരിക്കേറ്റ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് ഏകദിന പരമ്പര നഷ്ടാവുമെന്ന് റിപ്പോര്‍ട്ട്. ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങുമ്പോൾ കടുത്ത വേദനയെ തുടർന്ന് താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
വൈസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ടീമിന്‍റെ ഭാഗമല്ലാത്തതിനാല്‍ ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജൂലൈ 20നാണ് തുടങ്ങുക. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 4-1ന് വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു. അഞ്ചാം ടി20യില്‍ 16 റണ്‍സിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്.