കേരളം

kerala

ETV Bharat / sports

Australia vs Sri Lanka Highlights അർധ സെഞ്ച്വറിയുമായി മാർഷും ഇംഗ്ലിസും; ലങ്കയെ തകർത്ത് ഓസീസിന് ആദ്യ ജയം - മിച്ചൽ മാർഷ്

Australia defeated Sri Lanka | ശ്രീലങ്കയുടെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 35.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു. ഓസീസ് നിരയിൽ മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ് എന്നിവർ അർധസെഞ്ച്വറി നേടി

Australia vs Sri Lanka Highlights  Australia vs Sri Lanka  Australia defeated Sri Lanka  Cricket World Cup 2023  ഓസ്‌ട്രേലിയ vs ശ്രീലങ്ക  CWC 2023  ICC Cricket World Cup 2023  ഓസ്‌ട്രേലിയ  മിച്ചൽ മാർഷ്  ജോഷ് ഇംഗ്ലിസ്
Australia vs Sri Lanka Highlights

By ETV Bharat Kerala Team

Published : Oct 16, 2023, 10:46 PM IST

Updated : Oct 16, 2023, 10:56 PM IST

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ആദ്യ ജയം സ്വന്തമാക്കി വമ്പൻമാരായ ഓസ്‌ട്രേലിയ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് ഓസ്‌ട്രേലിയ നേടിയത് (Australia defeated Sri Lanka Cricket World Cup 2023). ശ്രീലങ്കയുടെ 210 വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 88 പന്തുകൾ ബാക്കിനിൽക്കെയാണ് ജയം പിടിച്ചത്. അർധ സെഞ്ച്വറി നേടിയ മിച്ചൽ മാർഷ് (52), ജോഷ് ഇംഗ്ലിസ് (58) എന്നിവരുടെ പ്രകടനമാണ് കംഗാരുക്കളുടെ വിജയത്തിൽ നിർണായകമായത്. ശ്രിലങ്കയ്‌ക്കായി ദിൽഷൻ മധുശങ്ക മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ദുനിത് വെല്ലാലഗെ ഒരു വിക്കറ്റ് സ്വന്തമാക്കി.

ശ്രീലങ്കയുടെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോർബോർഡിൽ 24 റൺസ് മാത്രം നിൽക്കെ ദിൽഷൻ മധുശങ്ക ഓസീസിനെ ഇരട്ടപ്രഹരമേൽപ്പിച്ചു. മൂന്നാം ഓവറിന്‍റെ ആദ്യ പന്തിൽ, 6 പന്തിൽ 11 റൺസെടുത്ത ഡേവിഡ് വാർണറെ എൽബിഡബ്ലിയുവിൽ കുരുക്കിയ മധുശങ്ക അവസാന പന്തിൽ സ്റ്റീവ് സ്‌മിത്തിനെയും വിക്കറ്റിന് മുന്നിൽ കുടുക്കി. അഞ്ച് പന്ത് നേരിട്ട സ്‌മിത്ത് റൺസൊന്നും നേടാതെയാണ് പവലിയനിലേക്ക് മടങ്ങിയത്.

പിന്നാലെ ക്രീസിലെത്തിയ മാർനസ് ലബുഷെയ്‌നെ കൂട്ടുപിടിച്ച് ഓപ്പണറായ മിച്ചൽ മാർഷ് റൺസുയർത്തി. സ്‌കോർ 81 ൽ നിൽക്കെ മിച്ചൽ മാർഷ് പുറത്തായതോടെ ഇംഗ്ലിസിനെ കൂട്ടുപിടിച്ച് ലബുഷെയ്‌ൻ ഓസീസിനെ 150 കടത്തി. 51 പന്തിൽ 52 റൺസ് നേടിയ മാർഷ് 15-ാം ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു.

പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസ് മികച്ച രീതിയിൽ ബാറ്റുവീശിയതോടെ ഓസീസ് സ്‌കോർ അതിവേഗത്തിൽ കുതിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. 60 പന്തിൽ 40 റൺസെടുത്ത ലബുഷെയ്‌നെ മടക്കിയ മധുശങ്കയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നും തകർത്തടിച്ച ഇംഗ്ലിസ് പുറത്താകുമ്പോഴേക്കും ഓസീസ് ജയത്തിന് അടുത്തെത്തിയിരുന്നു. 59 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 58 റണ്‍സെടുത്താണ് ഇംഗ്ലിസ് മടങ്ങിയത്. തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 21 പന്തില്‍ നിന്ന് 31 റണ്‍സോടെ ഓസീസ് ജയം അനായാസമാക്കി. പത്ത് പന്തിൽ 20 റണ്‍സോടെ പുറത്താകാതെ നിന്ന മാര്‍ക്കസ് സ്‌റ്റോയ്‌നിസ് മികച്ച പിന്തുണ നൽകി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും 43.3 ഓവറില്‍ 209 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഓപ്പണര്‍മാരായ പാത്തും നിസ്സാങ്കയും കുശാൽ പെരേരയും മോഹിച്ച തുടക്കമായിരുന്നു ലങ്കയ്‌ക്ക് നല്‍കിയത്. എന്നാല്‍ ഇരുവരും മടങ്ങിയതോടെ തുടര്‍ന്നെത്തിയവര്‍ക്ക് ഇതു മുതലാക്കാന്‍ കഴിഞ്ഞില്ല. പാത്തും നിസ്സാങ്കയും കുശാൽ പെരേരയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 125 റണ്‍സാണ് ലങ്കന്‍ ടോട്ടലില്‍ ചേര്‍ത്തത്. 82 പന്തില്‍ 78 റണ്‍സെടുത്ത കുശാൽ പെരേരയാണ് (Kusal Perera) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.

Last Updated : Oct 16, 2023, 10:56 PM IST

ABOUT THE AUTHOR

...view details