പെര്‍ത്ത്:ഏകദിന ലോകകപ്പ് 2023 ( Cricket World Cup 2023) നിരാശാജനകമായ പ്രകടത്തിന് ശേഷം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരലിയൂടെയാണ് പാകിസ്ഥാന്‍ (Pakistan Cricket Team) വീണ്ടും കളത്തിലേക്ക് എത്തുന്നത് (Australia vs Pakistan Test). ലോകകപ്പിന് ശേഷം നായക സ്ഥാനമൊഴിഞ്ഞ ബാബര്‍ അസമിന് (Babar Azam) പകരക്കാരനായെത്തിയ ഷാന്‍ മസൂദിന് (Shan Masood) കീഴിലാണ് പാക് ടീം ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കളിക്കുന്നത്.
ഡിസംബര്‍ 14 മുതല്‍ 18 വരെ പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ഇപ്പോഴിതാ പാക് താരങ്ങളുടെ ചങ്കിടിപ്പേറ്റുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. നിറയെ പുല്ലുള്ള പിച്ചാണ് പെര്‍ത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia) ഒരുക്കി വച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സാധാരണയായി, ഇത്തരം പ്രതലങ്ങൾ പേസ് ബോളർമാരുടെ പറുദീസയാണ്. പേസര്‍മാരെ കയറൂരി വിടുന്ന ഇത്തരം പിച്ചൊരുക്കുന്നത് ഓസീസിന് അത്ര പുത്തരിയുള്ള കാര്യമല്ല. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്ക പര്യടനത്തിന് എത്തിയപ്പോള്‍ ബ്രിസ്ബേണില്‍ നടന്ന ആദ്യ ടെസ്റ്റ് വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് തീര്‍ന്നത്.
എന്നാല്‍ പെര്‍ത്തില്‍ നടന്ന അവസാന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ മത്സരം നാല് ദിനത്തിലേറെ നീണ്ടു നിന്നു. ഇനി വരും മത്സരത്തില്‍ പെര്‍ത്ത് പാക് ബാറ്റര്‍മാരുടെ ശവപ്പറമ്പാകുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം (Australia vs Pakistan Test Perth pitch).
സന്നാഹ മത്സരത്തിന് വേഗത കുറഞ്ഞ പിച്ച്:അതേസമയം കാൻബറയിൽ അടുത്തിടെ സമാപിച്ച സന്നാഹ മത്സരത്തിന്‍റെ പിച്ചിനെ പാകിസ്ഥാൻ ടീം ഡയറക്‌ർ മുഹമ്മദ് ഹഫീസ് രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പെര്‍ത്ത് പിച്ചിന്‍റെ ചിത്രങ്ങളും പുറത്ത് എത്തിയിരിക്കുന്നത്. സന്നാഹ മത്സരത്തിനായി ഏറ്റവും വേഗത കുറഞ്ഞ പിച്ചായിരുന്നു നല്‍കിയെന്നായിരുന്നു മുഹമ്മദ് ഹഫീസിന്‍റെ വിമര്‍ശനം.