സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസീസിന് ഭേദപ്പെട്ട തുടക്കം. മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് ആതിഥേയരുടെ ടോട്ടലിലുള്ളത്. സ്റ്റീവ് സ്‌മിത്ത് (6*), ഉസ്‌മാന്‍ ഖവാജ (4*) എന്നിവരാണ് ക്രീസില്‍.
ഡേവിഡ് വാര്‍ണര്‍ (30), മാര്‍കസ് ഹാരിസ് (38), മര്‍നസ് ലബുഷെയന്‍ (28) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.