അഡ്‌ലെയ്‌ഡ് : മുൻ ഓസ്ട്രേലിയൻ ഇതിഹാസ സ്‌പിന്നറും മികച്ച എഴുത്തുകാരനുമായ ആഷ്‌ലി മാലറ്റ് (76) അന്തരിച്ചു. ക്യാൻസർ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. കളിക്കളത്തിൽ റൗഡി എന്ന പേരിൽ അറിയപ്പെട്ടിരുന്ന മാലറ്റിനെ ഓസീസിന്‍റെ ഏറ്റവും മികച്ച ഓഫ് സ്‌പിന്നർമാരിൽ ഒരാളായാണ് കണക്കാക്കുന്നത്.
1968 - 1980 കാലഘട്ടങ്ങളിൽ ഓസ്ട്രേലിയൻ ടീമിൽ കളിച്ചിരുന്ന മാലറ്റ് ഇക്കാലയളവിൽ 38 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 132 വിക്കറ്റുകൾ വീഴ്‌ത്തി. 29.84 ആയിരുന്നു അദ്ദേഹത്തിന്‍റെ ശരാശരി. 1972 ൽ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ 59 റണ്‍സിന് 8 വിക്കറ്റ് വീഴ്‌ത്തി അദ്ദേഹം അവിശ്വസനീയ പ്രകടനം നടത്തിയിരുന്നു.