കേരളം

kerala

ETV Bharat / sports

ASIA CUP| ഹോങ്കോങ്ങ് 38 ന് പുറത്ത്, കൂറ്റന്‍ ജയം നേടി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ - pakistan vs Hongkong

പാകിസ്ഥാന്‍ ഉയര്‍ത്തിയ 193 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഹോങ്കോങ് 38 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഹോങ്കോങ് നിരയില്‍ ആര്‍ക്കും ഇന്ന് രണ്ടക്കം കടക്കാന്‍ സാധിച്ചില്ല

ASIA CUP  ഹോങ്കോങ്ങ്  പാകിസ്ഥാന്‍  പാകിസ്ഥാന്‍ vs ഹോങ്കോങ്ങ്  pakistan vs Hongkong  hongkong 38 Allout
ASIA CUP| ഹോങ്കോങ്ങ് 38 പുറത്ത്, കൂറ്റന്‍ ജയം നേടി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍

By

Published : Sep 2, 2022, 10:54 PM IST

ഷാര്‍ജ : ഏഷ്യകപ്പ് ക്രിക്കറ്റില്‍ ഹോങ്കോങ്ങിന് നാണം കെട്ട തോല്‍വി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 193 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഹോങ്കോങ് 38 റണ്‍സില്‍ എല്ലാവരും പുറത്തായി. ജയത്തേോടെ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ഞായറാഴ്‌ച സൂപ്പര്‍ ഫോറില്‍ ഇന്ത്യയാണ് പാകിസ്ഥാന്‍റെ എതിരാളി.

ഹോങ്കോങ് നിരയില്‍ ആര്‍ക്കും ഇന്ന് രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. 8 റണ്‍സ് എടുത്ത നിസാഖത് ഖാന്‍ ആണ് ടോപ് സ്‌കോറര്‍. പാകിസ്ഥാനായി 2.4 ഓവര്‍ എറിഞ്ഞ ഷദാബ് ഖാന്‍ നാല് വിക്കറ്റ് നേടി. മൊഹമ്മദ് നവാസിന് മൂന്നും, നസീം ഷായ്‌ക്ക് രണ്ട് വിക്കറ്റും ലഭിച്ചപ്പോള്‍ ദഹാനിയാണ് ഒരു വിക്കറ്റ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തിലാണ് 192 റണ്‍സ് നേടിയത്. 78 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് റിസ്‌വാനാണ് ടോപ്‌ സ്‌കോറര്‍. ഫഖര്‍ സമാന്‍ 53 റണ്‍സ് നേടിയപ്പോള്‍ 15 പന്തില്‍ 35 റണ്‍സടിച്ച് ഖുഷ്‌ദില്‍ ഷാ പുറത്താകാതെ നിന്നു. ബാബര്‍ അസമിന് 9 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ABOUT THE AUTHOR

...view details