കേരളം

kerala

ETV Bharat / sports

Asia Cup India wins against Nepal ആളിക്കത്തി 'ഗില്‍-രോ' സഖ്യം; നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് അത്യുജ്ജ്വല വിജയം - Rohit Sharma

Asia Cup 2023 India wins against Nepal in Group stage: മഴ നിയമപ്രകാരം ചുരുക്കിയ വിജയലക്ഷ്യമായ 145 റണ്‍സ് 17 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്.

Asia Cup India wins against Nepal  Asia Cup  Asia Cup 2023  India wins against Nepal  India  Nepal  നേപ്പാളിനെതിരെ ഇന്ത്യ  ഇന്ത്യ  ഇന്ത്യയ്‌ക്ക് അത്യുജ്ജ്വല വിജയം  രോഹിത് ശര്‍മ  രോഹിത്  ശുഭ്‌മാന്‍ ഗില്‍  ഗില്‍  മഴ  ഏഷ്യ കപ്പ്
Asia Cup India wins against Nepal

By ETV Bharat Kerala Team

Published : Sep 5, 2023, 6:51 AM IST

കാന്‍ഡി:ഏഷ്യ കപ്പില്‍ (Asia Cup 2023) നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ (India) സൂപ്പര്‍ ഫോറിലേക്ക് (Super Four). മഴ നിയമപ്രകാരം 23 ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ വിജയലക്ഷ്യമായ 145 റണ്‍സ്, 17 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശര്‍മ (74*), ശുഭ്‌മാന്‍ ഗില്‍ (67*) സഖ്യത്തിന്‍റെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യന്‍ വിജയത്തിന് കരുത്തായത് (Asia Cup India wins against Nepal).

നേപ്പാള്‍ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നായകന്‍ രോഹിത് ശര്‍മയും (Rohit Sharma) ശുഭ്‌മാന്‍ ഗില്ലും (Shubman Gill) അനായാസമായി തന്നെയാണ് ബാറ്റ് വീശിയത്. രോഹിത്തിനെതിരെ വൈഡ്‌ ബോളില്‍ തുടങ്ങിയ നേപ്പാള്‍ പേസര്‍ കരണ്‍, ആദ്യ ഓവറിലെ മറ്റ് പന്തുകളില്‍ രോഹിത്തിനെ വട്ടംകറക്കി.

എന്നാല്‍ സോംപാല്‍ കാമിയുടെ രണ്ടാമത്തെ ഓവറിലെ ആദ്യ രണ്ട് പന്തുകളെ ബൗണ്ടറി പായിച്ച് ഗില്‍ ഇതിന് പ്രതികാരം ചെയ്‌തു. വീണ്ടും ഒരു ബൗണ്ടറി കൂടി കണ്ടെത്തിയാണ് ഗില്‍ ആ ഓവര്‍ അവസാനിപ്പിച്ചത്. പിന്നാലെയെത്തിയ കരണ്‍ കെ.സിയുടെ മൂന്നാമത്തെ ഓവറിലെ ആദ്യ പന്തില്‍ രോഹിത് ബൗണ്ടറി കണ്ടെത്തിയെങ്കിലും ഒപ്പം തന്നെ മഴയുമെത്തി. തുടര്‍ന്ന് മത്സരം നിര്‍ത്തിവയ്‌ക്കുകയായിരുന്നു.

മത്സരം മഴ നിയമത്തിലേക്ക്: 8.20 ന് ആരംഭിച്ച മഴ ഒരു മണിക്കൂറുകള്‍ക്കിപ്പുറം തോര്‍ന്നതോടെ മത്സരം പുനരാരംഭിക്കാന്‍ തീരുമാനമായി. ഇതിന്‍റെ ഭാഗമായി പിച്ച് പരിശോധിക്കാനെത്തിയ ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ മത്സരം 10.15 ഓടെ പുനരാരംഭിക്കുമെന്ന് അറിയിച്ചു. പിന്നാലെ മഴ നിയമപ്രകാരം 23 ഓവറുകളില്‍ 145 എന്ന വിജയലക്ഷ്യവും എത്തി.

കൂറ്റനടികളുമായി ഗില്‍-രോ സഖ്യം:മഴയ്‌ക്ക് ശേഷംരോഹിത്തും ഗില്ലും ബാറ്റിങ് പുനരാരംഭിച്ചത് ടോപ്‌ ഗിയറിലായിരുന്നു. ആദ്യം മുതൽ തകര്‍ത്തടിച്ച ഗില്‍, ആ ഫോം തുടര്‍ന്നപ്പോള്‍ പതിയെ തുടങ്ങി ആളിക്കത്തുകയായിരുന്നു രോഹിത്. ഇതോടെ മത്സരം ടി20 ഫോര്‍മാറ്റിലേക്കും മാറി. ബൗണ്ടറികളും സിക്‌സറുകളുമായി നേപ്പാള്‍ ബൗളര്‍മാരെ വലച്ച ഇരുവരും 12 ഓവറില്‍ 85 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തു.

തൊട്ടടുത്ത ഓവറിൽ തന്നെ രോഹിത് തന്‍റെ അർധ സെഞ്ച്വറിയും പുർത്തിയാക്കി. 40 പന്തുകളിൽ നിന്നാണ് ഇന്ത്യൻ നായകൻ അർധ സെഞ്ച്വറി തികച്ചത്. 13-ാം ഓവറിൽ തന്നെ ഇന്ത്യൻ സ്‌കോർ 100 കടന്നു. അർധ സെഞ്ച്വറി പൂർത്തിയാക്കിയതോടെ രോഹിത് കൂടുതൽ അപകടകാരിയായി.

ഇതിനിടെ 15-ാം ഓവറിന്‍റെ രണ്ടാം പന്തിൽ തകർപ്പനൊരു ബൗണ്ടറിയിലൂടെ ഗില്ലും അർധ സെഞ്ച്വറി തികച്ചു. 47 പന്തിൽ നിന്നാണ് ഗിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ വിക്കറ്റുകൾ വീഴാതെ 10 വിക്കറ്റ് ജയം സ്വന്തമാക്കാനായി ഇന്ത്യയുടെ ശ്രമം. ഇതിനായി ഇരുവരും ശ്രദ്ധയോടെ ബാറ്റ് വീശി.

ഒടുവിൽ 20-ാം ഓവറിന്‍റെ ആദ്യ പന്തിൽ തകർപ്പനൊരു ബൗണ്ടറിയിലൂടെ ഗിൽ ഇന്ത്യയ്‌ക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു. അതേസമയം ഗ്രൂപ്പ് എയിൽ ഒരു വിജയവും ഒരു സമനിലയും ഉൾപ്പെടെ മൂന്ന് പോയിന്‍റുമായി ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോറിൽ എത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഏഷ്യ കപ്പിൽ മറ്റൊരു ഇന്ത്യ- പാക് പോരാട്ടം കൂടി ഉറപ്പായിരിക്കുകയാണ്.

നേപ്പാളിനെ തുണച്ച് വാലറ്റം : നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിനെ 97 പന്തില്‍ എട്ട് ബൗണ്ടറികളോടെ 58 റണ്‍സടിച്ച ആസിഫ് ഷെയ്ഖായിരുന്നു മികച്ച നിലയിൽ എത്തിച്ചത്. വാലറ്റത്ത് സോംപാൽ കാമിയുടെ (56 പന്തില്‍ 48 റണ്‍സ്) പ്രകടനവും ടീമിന് നിര്‍ണായകമായി.

കുശാൽ ബുർടെൽ (38), ദിപേന്ദ്ര സിങ് ഐറി (29) എന്നിവരും മികച്ച സംഭാവന നൽകി. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഷാർദൂൽ താക്കൂർ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.

ABOUT THE AUTHOR

...view details