കേരളം

kerala

ETV Bharat / sports

Asia Cup India Vs Bangladesh Toss Report : ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ ; ടീമിൽ അഞ്ച് മാറ്റങ്ങൾ, തിലക് വർമയ്ക്ക്‌ അരങ്ങേറ്റം - തിലക് വർമ

India Vs Bangladesh : വിരാട് കോലി, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ ഇന്നത്തെ മത്സരത്തിൽ പുറത്തിരിക്കും

Etv Bharatsports  ഇന്ത്യ vs ബംഗ്ലാദേശ്  ഏഷ്യ കപ്പ്  India Vs Bangladesh  രോഹിത് ശർമ  വിരാട് കോലി  ASIA CUP SUPER 4  INDIA VS BANGLADESH  ASIA CUP INDIA VS BANGLADESH TOSS REPORT  ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ  തിലക് വർമ  Tilak Varma Debut
Asia Cup India Vs Bangladesh Toss Report

By ETV Bharat Kerala Team

Published : Sep 15, 2023, 3:09 PM IST

Updated : Sep 15, 2023, 5:48 PM IST

കൊളംബോ : ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ടോസ് (Asia Cup India Vs Bangladesh Toss Report). ഇന്ത്യൻ നായകൻ രോഹിത് ശർമ (Rohit Sharma) ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. ഏഷ്യ കപ്പിന്‍റെ ഫൈനലിൽ നേരത്തെ തന്നെ പ്രവേശിച്ചതിനാൽ അഞ്ച് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്

വിരാട് കോലി (Virat Kohli), ഹാർദിക് പാണ്ഡ്യ (Hardik Pandya), മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ ഇന്നത്തെ മത്സരത്തിൽ പുറത്തിരിക്കും. പകരം തിലക് വർമ, സൂര്യകുമാർ യാദവ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ, അക്‌സർ പട്ടേൽ എന്നിവർ ടീമിൽ ഇടം നേടി. തിലക് വർമ ഇന്നത്തെ മത്സരത്തിലൂടെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും (Tilak Varma Debut).

പാകിസ്ഥാനെയും ശ്രീലങ്കയേയും തകര്‍ത്ത് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചാണ് രോഹിത്തും സംഘവും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. അതിന് മുന്നോടിയായി പ്ലെയിങ് ഇലവനിൽ ഇടം ലഭിക്കാത്ത താരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് ടീമിൽ വൻ അഴിച്ചുപണി നടത്തിയത്.

അതേസമയം ബംഗ്ലാദേശ് ടൂർണമെന്‍റിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോടും രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടും പരാജയപ്പെട്ടാണ് ബംഗ്ലാദേശ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. അതിനാൽ തന്നെ ഇന്ത്യയ്‌ക്കെതിരായ ഇന്നത്തെ മത്സരം അവര്‍ക്ക് അഭിമാന പോരാട്ടമാണ്. ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജമാക്കി ആത്മവിശ്വാസം വീണ്ടെടുക്കുക എന്ന ലക്ഷ്യവും ബംഗ്ലാദേശിനുണ്ട്.

ALSO READ :Asia Cup Final History: എട്ടടിക്കാൻ ഇന്ത്യയിറങ്ങുമ്പോൾ പതിവ് തെറ്റിയില്ല, ഇത്തവണയും ഇന്ത്യയോട് ഏറ്റമുട്ടാൻ പാകിസ്ഥാനില്ല

ഇന്ത്യ (പ്ലെയിങ് ഇലവൻ) :രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ.

ബംഗ്ലാദേശ് (പ്ലെയിങ് ഇലവൻ) : ലിറ്റൺ ദാസ്(വിക്കറ്റ് കീപ്പർ), തൻസീദ് ഹസൻ, അനമുൽ ഹഖ്, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റൻ), തൗഹിദ് ഹൃദയ്, ഷമീം ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, മഹ്‌ദി ഹസൻ, നാസും അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, മുസ്‌തഫിസുർ റഹ്മാൻ.

Last Updated : Sep 15, 2023, 5:48 PM IST

ABOUT THE AUTHOR

...view details