ദുബായ്:പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ നായകൻ ബാബർ അസം ശ്രീലങ്കയെ ബാറ്റിങ്ങിനിയക്കുകയായിരന്നു. രണ്ട് മാറ്റങ്ങളുമായി പാകിസ്ഥാന്‍ ഇറങ്ങുമ്പോൾ ശ്രീലങ്ക അവസാന മത്സരത്തിലെ ടീമിനെ നിലനിർത്തി.
ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ ടീമിൽ തിരിച്ചെത്തിയപ്പോൾ ഉസ്മാന്‍ ഖാദിര്‍, ഹസൻ എന്നിവര്‍ പുറത്തായി. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കുന്ന ചരിത്രമാണ് ദുബായിലെ പിച്ചിനുള്ളത്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടേറ്റ തോല്‍വിക്ക് കണക്ക് തീര്‍ക്കാനാകും പാകിസ്ഥാന്‍ ഇന്നിറങ്ങുക. ബാറ്റിങ്ങിലും, ബോളിങ്ങിലും സന്തുലിതമെങ്കിലും താരങ്ങള്‍ സ്ഥിരതായാര്‍ന്ന പ്രകടനം പുറത്തെടുക്കാത്തതാണ് പാകിസ്ഥാന് തലവേദന.
സൂപ്പര്‍ ഫോറില്‍ കരുത്തരായ പാകിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസം ഇന്ന് ശ്രീലങ്കയ്‌ക്കുണ്ട്. സൂപ്പർതാരങ്ങൾ ഏറെയില്ലെങ്കിലും മത്സരം ജയിപ്പിക്കാന്‍ കഴിയുന്ന താരങ്ങളുള്ളതാണ് ശ്രീലങ്കയുടെ പ്രതീക്ഷ. പാതുംനിസങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ഭാനുക രജപക്സ തുടങ്ങിയവര്‍ ഫോമിലേക്ക് ഉയര്‍ന്നാല്‍ ലങ്കയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാകും.
ശ്രീലങ്ക: പതും നിസാങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പർ), ധനുഷ്‌ക ഗുണതിലക, ധനഞ്ജയ ഡിസില്‍വ, ഭാനുക രജപക്‌സ, ദസുന്‍ ഷനക (ക്യാപ്‌റ്റൻ), വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക.
പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പർ), ബാബര്‍ അസം (ക്യാപ്‌റ്റൻ), ഫഖര്‍ സമാന്‍, ഇഫ്‌തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ആസിഫ് അലി, ഖുഷ്‌ദില്‍ ഷാ, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.