ക്രിക്കറ്റിലെ പുതിയ ഏഷ്യന്‍ ചാമ്പ്യന്മാര് ആരാകും എന്ന് അറിയുന്നതിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണ് ബാക്കി. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും അഞ്ച് വര്‍ഷത്തിന് ശേഷമൊരു ഏഷ്യ കപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കൊളംബോ ആര് പ്രേമദാസ (Asia Cup 2023 Final Venue) സ്റ്റേഡിയത്തില്‍ തീപാറുന്ന പോരാട്ടം തന്നെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. വൈകുന്നേരം മൂന്ന് മണിക്കാണ് ഇന്ത്യ ശ്രീലങ്ക ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത് (India vs Srilanka Final Match Time).
ഇന്ത്യയുടെ ഫൈനല്‍ ചരിത്രം: ഏഷ്യ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ടീമാണ് ഇന്ത്യ (Most Successful Team In Asia Cup History). ഇതുവരെ പൂര്‍ത്തിയായ 15 എഡിഷനുകളില്‍ ഏഴ് പ്രാവശ്യമാണ് ടീം ഇന്ത്യ ഏഷ്യയുടെ രാജാക്കന്മാരായത്. 1984ല്‍ ആയിരുന്നു ഇന്ത്യയുടെ ആദ്യ കിരീട നേട്ടം (India First Asia Cup Title Win). ചരിത്രത്തിലെ ആദ്യത്തെ ഏഷ്യകപ്പ് ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത് (First Asia Cup). അന്ന് ശ്രീലങ്കയെ തകര്‍ത്താണ് ടീം ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് സ്വന്തമാക്കിയത് ടീം ഇന്ത്യ ആയിരുന്നു (Asia Cup Final India vs Srilanka History).
അതിന് ശേഷം 1988, 1990, 1995 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം കപ്പടിക്കാന്‍ ടീം ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. പിന്നീട് ഇന്ത്യ കപ്പ് അടിക്കുന്നത് 13 വര്‍ഷത്തിന് ശേഷം 2010ലായിരുന്നു. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ആ വര്‍ഷം ടീം ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
2016ലും 2018ലുമാണ് ടീം ഇന്ത്യ പിന്നീട് ഏഷ്യ കപ്പ് കിരീടം ഉയര്‍ത്തിയത്. 2016ല്‍ ടി20 ഫോര്‍മാറ്റിലായിരുന്നു ടീമിന്റെ കിരീട നേട്ടം.
കിരീടം നിലനിര്‍ത്താന്‍ ശ്രീലങ്ക :ടി20 ഫോര്‍മാറ്റില്‍ നടന്ന കഴിഞ്ഞ പ്രാവശ്യത്തെ ഏഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ശ്രീലങ്ക കിരീടം നേടിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ അവരുടെ ആറാമത്തെ കിരീടനേട്ടമായിരുന്നു അത്. 1986ല്‍ നടന്ന ഏഷ്യ കപ്പിന്റെ രണ്ടാം പതിപ്പിലാണ് ശ്രീലങ്ക ആദ്യമായി വിജയകിരീടം ചൂടുന്നത്.