ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ ആദ്യ 15 പന്തുകളില്‍ നിന്നും വെറും അഞ്ച് റണ്‍സ് മാത്രമാണ് രോഹിത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. ഒരു അറ്റാക്കിങ് ബാറ്ററെ സംബന്ധിച്ച് ഇത് ആശങ്കയ്‌ക്ക് വകനല്‍കുന്നതാണെന്നും ചോപ്ര ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞു.
"നല്ലതും ചീത്തയുമായ ഫോമിന് ഇടയിൽ വളരെ നേർത്ത രേഖയുള്ളതിനാലാണ് ഞാന്‍ ആശങ്കപ്പെടുന്നത്. നിങ്ങളുടെ ആത്മവിശ്വാസം കുറയുകയാണെങ്കില്‍, പെട്ടെന്ന് തന്നെ കഥ വ്യത്യസ്തമായി കാണപ്പെടും.
പാകിസ്ഥാൻ മത്സരത്തെക്കുറിച്ച് പറയുകയാണെങ്കിൽ, 15 പന്തിൽ അദ്ദേഹം അഞ്ച് റൺസ് നേടി. അദ്ദേഹത്തിന്‍റെ ബാറ്റ് പന്തിൽ നന്നായി തട്ടിയിട്ടില്ല എന്ന വസ്തുത മറച്ചുവയ്‌ക്കുന്നില്ല" ആകാശ് ചോപ്ര പറഞ്ഞു.