കറാച്ചി:ഏഷ്യ കപ്പിനും (Asia cup 2023 ) അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുമുള്ള ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. ബാബര്‍ അസമിന്‍റെ (Babar Azam) നേതൃത്വത്തിലുള്ള സ്‌ക്വാഡിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (pakistan cricket board) പ്രഖ്യാപിച്ചിരിക്കുന്നത്. ഷദാബ് ഖാനാണ് (Shadab Khan) വൈസ് ക്യാപ്റ്റന്‍.
ഓഗസ്റ്റ് 22 മുതൽ 26 വരെ ശ്രീലങ്കയിൽ അഫ്‌ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്‌ക്കായി 18 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തുടര്‍ന്ന് ഏഷ്യ കപ്പിനായി ഇത് 17-ലേക്ക് ചുരുക്കും. സൗദ് ഷക്കീലാണ് സ്‌ക്വാഡില്‍ നിന്നും പുറത്താവുക.
കഴിഞ്ഞ ഏപ്രിലിലും മേയിലുമായി ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിച്ച ഷാന്‍ മസൂദ്, ഇഹ്സാനുള്ള എന്നിവരെ പരിഗണിച്ചില്ല. ഷാന്‍ മസൂദിന് മോശം ഫോം വിലങ്ങുതടിയായപ്പോള്‍ കൈമുട്ടിനേറ്റ പരിക്കാണ് ഇഹ്സാനുള്ളയ്‌ക്ക് തിരിച്ചടിയായത്.
പേസ് ബോളിങ് ഓള്‍ റൗണ്ടര്‍ ഫഹീം അഷ്‌റഫിനെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫഹീം ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2021 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ എവേ പരമ്പരയിലാണ് താരം അവസാനമായി പാക് ടീമിനായി ഏകദിനം കളിച്ചത്.
കഴിഞ്ഞ മാസം നടന്ന എമേർജിങ് ഏഷ്യ കപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യബ് താഹിറിനേയും ടീമിലേക്ക് മടക്കിയെത്തിച്ചിട്ടുണ്ട്. ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍ എയ്‌ക്കായി കളിക്കാനിറങ്ങിയ 29-കാരന്‍ ഇന്ത്യ എയ്‌ക്ക് എതിരായ ഫൈനലില്‍ 71 പന്തുകളില്‍ 108 റണ്‍സ് നേടി ടീമിന്‍റെ കിരീട നേട്ടത്തിലും നിര്‍ണായ പങ്കുവഹിച്ചിരുന്നു.
ഓഗസ്റ്റ് 31 മുതല്‍ സെപ്‌റ്റംബര്‍ 17 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. പാകിസ്ഥാനാണ് ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ ഹൈബ്രീഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ഇന്ത്യന്‍ ടീമിനെ പാക് മണ്ണിലേക്ക് അയക്കില്ലെന്ന് ബിസിസിഐ നിലപാട് എടുക്കുകയായിരുന്നു.
ഇതോടെ ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇന്ത്യയുടെ മത്സരം നിഷ്‌പക്ഷ വേദിയില്‍ വരുന്ന തരത്തിലുള്ള ഹൈബ്രീഡ് മോഡലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. സെപ്‌റ്റംബര്‍ രണ്ടിനാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം.
പാകിസ്ഥാന്‍ സ്‌ക്വാഡ്: ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), അബ്ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, ഇഫ്തിഖർ അഹമ്മദ്, തയ്യബ് താഹിർ, , മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രിദി, സൗദ് ഷക്കീൽ (അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്ക് മാത്രം).
ALSO READ:WI vs IND | 'ധോണി പോട്ടെ, സഞ്‌ജുവിനെയെങ്കിലും കണ്ട് പഠിക്കണം' ; ക്യാപ്റ്റന്‍ എങ്ങനെയാവണമെന്ന് ഹാര്‍ദിക്കിന് ക്ലാസ്