ബെംഗളൂരു : ഏഷ്യ കപ്പ് (Asia Cup 2023) ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team) നാളെ ശ്രീലങ്കയിലേക്ക് പുറപ്പെടും (India Cricket Team Set To Depart For Sri Lanka on August 29). ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ നിലവില്‍ അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് താരങ്ങള്‍. പരിക്കിന്‍റെ ഇടവേളയ്‌ക്ക് ശേഷം മടങ്ങിയെത്തുന്ന കെഎല്‍ രാഹുല്‍ (KL Rahul), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരുടെ ഫിറ്റ്‌നസ് തൃപ്‌തികരമാണ്.
സ്‌ക്വാഡ് പ്രഖ്യാപന വേളയില്‍ നേരിയ പരിക്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കര്‍ അറിയിച്ച രാഹുലിന്‍റെ ഫിറ്റ്‌നസില്‍ വലിയ പുരോഗതിയുണ്ട് (KL Rahul Fitness Updates). ബിസിസിഐയുടെ മെഡിക്കല്‍ സംഘമാണ് ഇക്കാര്യം അറിയിച്ചത്. 31-കാരനായ താരം നിലവില്‍ വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തുന്നുണ്ട്.
ഇതോടെ എത്രയും വേഗം തന്നെ ടൂര്‍ണമെന്‍റില്‍ താരത്തിന് ഇന്ത്യയ്‌ക്കായി കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഏഷ്യ കപ്പിന് മുന്നോടിയായി ആറ് ദിവസത്തെ പരിശീലന ക്യാമ്പാണ് ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ നടക്കുന്നത്. ആറ് മണിക്കൂറിലേറെ സമയമാണ് ദിവസവും പരിശീലനങ്ങള്‍ നീണ്ടത്. ഫിറ്റ്‌നസ് വിലയിരുത്താനായി നേരത്തെ കളിക്കാര്‍ക്ക് യോ യോ ടെസ്റ്റും ബിസിസിഐ സംഘടിപ്പിച്ചിരുന്നു.
യോ യോ ടെസ്റ്റില്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ 16.5 എന്ന മാര്‍ക്കാണ് വേണ്ടത്. 18.7 എന്ന സ്‌കോര്‍ നേടി ശുഭ്‌മാന്‍ ഗില്‍ (Shubman Gill) ആയിരുന്നു (Shubman Gill Yo Yo test result) യോ യോ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ താരം. മറ്റ് മിക്ക കളിക്കാരും 16.5നും 18നും ഇടയില്‍ മാര്‍ക്കാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്.