കാന്‍ഡി:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാന്‍ ടീം ഇന്ത്യ നാളെ ഇറങ്ങുന്നു. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ നേപ്പാളാണ് എതിരാളി (India vs Nepal). പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതല്ക്കാണ് മത്സരം ആരംഭിക്കുക .
ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് കൂറ്റന്‍ തോല്‍വി വഴങ്ങിയാണ് നേപ്പാള്‍ എത്തുന്നത്. ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരം മഴയെടുത്തിരുന്നു. മത്സരം റദ്ദാക്കിയതോടെ ഇന്ത്യ-പാക് ടീമുകള്‍ പോയിന്റ് പങ്കുവയ്ക്കുകയാണുണ്ടായത്. ഇതോടെ പാകിസ്ഥാന് ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിട്ടുണ്ട്.
നേപ്പാളിനെ കീഴടക്കിയാല്‍ ഇന്ത്യയ്ക്കും അവസാന നാലിലേക്ക് മുന്നേറാം. എന്നാല്‍ ഇന്ത്യ- നേപ്പാള്‍ മത്സരത്തിനും കനത്ത മഴ ഭീഷണിയുണ്ട് (IND vs NEP Asia Cup 2023 Weather report). അക്യുവെതർ റിപ്പോര്‍ട്ട് പ്രകാരം രാവിലെ മുതല്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയം ഉള്‍പ്പെടുന്ന പ്രദേശത്ത് ഉണ്ടാവുക. രാവിലെ മഴയുടെ സാധ്യത 60 ശതമാനമാണ്.
ഉച്ചയ്ക്ക് ശേഷം ഇതു 71 ശതമാനത്തിലേക്ക് ഉയരുമെങ്കിലും വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 44 ശതമാനത്തിലേക്ക് കുറയുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ മത്സരത്തില്‍ മഴ കളിക്കാന്‍ സാധ്യത ഏറെയാണ്. ഇനി മത്സരം റദ്ദാക്കേണ്ട സാഹചര്യമുണ്ടായാല്‍ നേപ്പാള്‍ പുറത്താവുകയും ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് കടക്കുകയും ചെയ്യും. ശാര്‍ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമി ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും (Mohammed Shami to replace Shardul Thakur).