ദുബായ്: ഹോങ്കോങ്ങിനെതിരായ ഏഷ്യ കപ്പ് ടി20 മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് സൂര്യകുമാര്‍ യാദവിനുള്ളത്. നാലാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 26 പന്തില്‍ പുറത്താവാതെ 68 റണ്‍സാണ് അടിച്ച് കൂട്ടിയത്. ആറ് വീതം സിക്‌സും ഫോറും സഹിതം 261.53 സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യകുമാറിന്‍റെ പ്രകടനം.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഒരറ്റത്ത് കാഴ്‌ചക്കാരനാക്കിയായിരുന്നു സൂര്യകുമാറിന്‍റെ വെടിക്കെട്ട്. ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയായതിന് ശേഷം സൂര്യകുമാറിന് മുന്നില്‍ തലകുനിച്ചാണ് കോലി അഭിനന്ദനം അറിയിച്ചത്. കോലിയുടെ ഈ ആദരവ് ഹൃദയസ്‌പര്‍ശിയായിരുന്നുവെന്ന് സൂര്യകുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കളിക്കളത്തില്‍ കോലിയോടൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ചും താരം മനസ് തുറന്നു. കോലിയോടൊപ്പം ബാറ്റ് ചെയ്യുന്നത് വളരെ ആസ്വദിച്ചുവെന്നും, പരിചയസമ്പന്നനായ താരത്തോടൊപ്പമുള്ള ചര്‍ച്ചകള്‍ തന്‍റെ പ്രകടനത്തില്‍ നിര്‍ണായകമായതായും സൂര്യകുമാര്‍ പറഞ്ഞു. "തുടക്കത്തിൽ വിക്കറ്റ് അൽപ്പം മന്ദഗതിയിലായതിനാൽ, വേഗത്തിൽ കളിക്കേണ്ട സാഹചര്യമായിരുന്നു.