ദുബായ്: തനിക്കെതിരെ ഉയരുന്ന വിര്‍ശനങ്ങള്‍ക്ക് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലൂടെ മറുപടിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. മോശം ഫോമിന്‍റെ പിടിയിലായിരുന്ന താരം ചെറിയ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ നാളെയാണ് (28.08.22) ഇന്ത്യയുടെ ആദ്യ മത്സരം.
ചിരവൈരികളുടെ പോരാട്ടത്തില്‍ കോലിക്ക് മുന്നില്‍ ഒരു ചരിത്ര നേട്ടവും കാത്തിരിപ്പുണ്ട്. പാകിസ്ഥാനെതിരെ കോലി കളിക്കാനിറങ്ങുന്നത് അന്താരാഷ്‌ട്ര ടി20യില്‍ തന്‍റെ നൂറാം മത്സരത്തിനാണ്. ഇതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും 100 അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവാന്‍ കോലിക്ക് കഴിയും.
ഇതുവരെ 99 ടി20 മത്സരങ്ങളില്‍ നിന്ന് 50.12 ശരാശരയില്‍ 3,308 റണ്‍സുകള്‍ താരം അടിച്ച് കൂട്ടിയിട്ടുണ്ട്. 30 അര്‍ധ സെഞ്ചുറികളോടെയാണ് കോലിയുടെ പ്രകടനം. 2017-2021 കാലയളവിൽ, 50 ടി20 മത്സരങ്ങളില്‍ കോലി ഇന്ത്യയെ നയിക്കുകയും ചെയ്‌തു. ഇതില്‍ 30 മത്സരങ്ങളും ടീമിനെ വിജയത്തിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. നിലവില്‍ ടെസ്‌റ്റില്‍ 102 മത്സങ്ങളിലും ഏകദിനത്തില്‍ 262 മത്സങ്ങളിലുമാണ് കോലി രാജ്യത്തിനായി കളിച്ചിട്ടുള്ളത്.
വിമര്‍ശനങ്ങള്‍ക്ക് മറുപടി വേണം:ഇന്ത്യയുടെ റണ്‍ മെഷീനായിരുന്ന കോലി14 വര്‍ഷം നീണ്ട തന്‍റെ കരിയറില്‍ ഏറ്റവും മോശം അവസ്ഥയിലാണ്. 2019ലാണ് താരം അവസാനമായി ഒരു അന്താരാഷ്‌ട്ര സെഞ്ചുറി കണ്ടെത്തിയത്. ഇതിന് എല്ലാ ഫോര്‍മാറ്റുകളിലുമായി 82 ഇന്നിങ്‌സുകളില്‍ 34.05 ശരാശരിയില്‍ 24 അര്‍ധ സെഞ്ചുറിയടക്കം 2,554 റണ്‍സാണ് താരം നേടിയത്.