ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് യുവ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിന് നേരെ നടക്കുന്നത്. മത്സരത്തിലെ നിര്‍ണായക ഘട്ടത്തില്‍ ക്യാച്ച് പാഴാക്കിയ അര്‍ഷ്‌ദീപിന്‍റെ കുടുംബത്തെ വരെ അധിക്ഷേപിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. എന്നാല്‍ താരത്തിന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി.
കടുത്ത സമ്മര്‍ദമുള്ള ഘട്ടത്തില്‍ തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണെന്നും അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയാണ് ചെയ്യേണ്ടതെന്നും കോലി പറഞ്ഞു. മത്സര ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് കോലിയുടെ പ്രതികരണം.
"സമ്മര്‍ദ ഘട്ടത്തില്‍ ആര്‍ക്കും തെറ്റ് സംഭവിക്കാം. കടുത്ത സമ്മര്‍ദം നിറഞ്ഞ മത്സരമായിരുന്നുവിത്. അതിനാല്‍ തെറ്റുകളും സംഭവിക്കാം. ചാമ്പ്യന്‍സ് ട്രോഫിയില്‍ എന്‍റെ ആദ്യ മത്സരം പാകിസ്ഥാന് എതിരെ കളിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്.