കേരളം

kerala

ETV Bharat / sports

'അവന്‍റെ ആഗ്രഹം അതായിരുന്നു', ഹാര്‍ദികിന്‍റെ കൂടുമാറ്റത്തെ കുറിച്ച് ആശിഷ് നെഹ്‌റ ആദ്യമായി

Hardik Pandya IPL Trading: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് വിടാനുള്ള കാരണം വ്യക്തമാക്കി ആശിഷ് നെഹ്‌റ.

Ashish Nehra on Hardik Pandya Exit  Hardik Pandya IPL Trading  Hardik Pandya Mumbai Indians  Ashish Nehra About Hardik Pandya Replacement  Ashish Nehra On Hardik Pandya Trade  Gujarat Titans Mumbai Indians IPL 2024  ഐപിഎല്‍ 2024  ഹാര്‍ദിക് പാണ്ഡ്യ ആശിഷ് നെഹ്‌റ  മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ്  ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടതിനെ കുറിച്ച് നെഹ്‌റ
Hardik Pandya IPL Trading

By ETV Bharat Kerala Team

Published : Dec 21, 2023, 1:39 PM IST

അഹമ്മദാബാദ്: ഐപിഎല്‍ 2024 (IPL 2024) സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിലേക്ക് (Mumbai Indians) മടങ്ങി പോകാന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) താത്പര്യം പ്രകടിപ്പിച്ചിരുന്നതായി ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്‌റ (Ashish Nehra On Hardik Pandya Trade). മിനി താരലേലത്തിന് മുന്‍പ് പ്ലെയര്‍ ട്രേഡിങ്ങിലൂടെ ആയിരുന്നു മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ തങ്ങളുടെ ടീമിലേക്ക് എത്തിച്ചത്. പാണ്ഡ്യയുടെ കൂടുമാറ്റത്തില്‍ ആദ്യമായാണ് ആശിഷ് നെഹ്റയുടെ പ്രതികരണം (Ashish Nehra First Responds On Hardik Pandya Return To MI).

'ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് വിട്ട് പോയത് ആരാധകര്‍ക്കിടയില്‍ വലിയ അത്ഭുതമായിരുന്നു. ഏറെക്കാലം മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ഹാര്‍ദിക് കളിച്ചിരുന്നത്. അവിടേക്ക് മടങ്ങണമെന്ന തന്‍റെ ആഗ്രഹം അവന്‍ ഞങ്ങളോട് പ്രകടിപ്പിച്ചു.

ഒരു താരം തന്‍റെ ആഗ്രഹം പറഞ്ഞാല്‍ അതിനൊപ്പം നില്‍ക്കാനാണ് ഞങ്ങളുടെ മാനേജ്‌മെന്‍റും ശ്രമിക്കുന്നത്. അവര്‍ക്കൊപ്പം സന്തോഷം കണ്ടെത്താനാകും എന്നുള്ളത് കൊണ്ടാണ് പാണ്ഡ്യ തിരികെ മടങ്ങാന്‍ തീരുമാനിച്ചത്'- ആശിഷ് നെഹ്‌റ പറഞ്ഞു. പാണ്ഡ്യയെ പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുക എന്നത് പ്രയാസകരമായ കാര്യമാണെന്നും ടൈറ്റന്‍സ് പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു (Ashish Nehra On Gujarat Titans Performance In IPL mini Auction 2024).

ഐപിഎല്‍ മിനി താരലേലത്തില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പകരക്കാരനായ ഒരു ഓള്‍ റൗണ്ടറെ കണ്ടെത്താന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിച്ചിരുന്നില്ല. പകരം അവര്‍ ഉമേഷ് യാദവ് (Umesh Yadav), സ്പെന്‍സര്‍ ജോണ്‍സണ്‍ (Spencer Johnson) കാര്‍ത്തിക് ത്യാഗി (Kartik Tyagi) എന്നിവരെ സ്വന്തമാക്കി പേസ് ആക്രമണം ശക്തിപ്പെടുത്തി. കൂടാതെ, തമിഴ്‌നാട്ടുകാരനായ ബിഗ് ഹിറ്റര്‍ ഷാരൂഖ് ഖാനെയും (Sharukh Khan) ടീമിലെത്തിക്കുകയായിരുന്നു ചെയ്‌തത്.

'25 താരങ്ങള്‍ ഉണ്ടെന്ന് പറയുന്നത് തന്നെ വലിയ ആഡംബരമാണ്. മിനി ലേലത്തില്‍ നിന്നും അഫ്‌ഗാനിസ്ഥാന്‍റെ ഒമര്‍സായിയെ പോലൊരു താരത്തെ സ്വന്തമാക്കാന്‍ ഞങ്ങള്‍ക്കായി. ഷാരൂഖ് ഖാനെയും ഞങ്ങള്‍ക്ക് ലഭിച്ചു.

എങ്കിലും ഹാര്‍ദിക്കിനെ പോലൊരു താരത്തിന്‍റെ വിടവ് നികത്തുക ഏറെ പ്രയാസമായിരിക്കും. ഞങ്ങള്‍ക്കൊപ്പമുള്ള താരങ്ങളെ വച്ച് ആ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും' ആശിഷ് നെഹ്‌റ വ്യക്തമാക്കി.

Also Read:രോഹിത്തിനെ മാത്രമല്ല, മുംബൈയുടെ ആരെയും ഞങ്ങള്‍ക്ക് വേണ്ട; അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ABOUT THE AUTHOR

...view details