ബ്രിസ്‌ബെയ്ന്‍ : ഒന്നാം ആഷസ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇംഗ്ലണ്ട് മികച്ച നിലയിൽ. കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 220 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. എന്നാലും ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡിനേക്കാൾ 58 റണ്‍സ് പിറകിലാണ്.
ഒന്നാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിലും തളയ്‌ക്കാം എന്ന ഓസീസ് സ്വപ്‌നങ്ങൾക്ക് ഡേവിഡ് മിലാൻ, ജോ റൂട്ട് സഖ്യമാണ് തടയിട്ടത്. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡേവിഡ് മിലാൻ- ജോ റൂട്ട് സഖ്യം 159 റണ്‍സ് കൂട്ടിച്ചേർത്തു.
മലാൻ 177 പന്തിൽ നിന്ന് 80 റണ്‍സും, റൂട്ട് 158 പന്തിൽ നിന്ന് 86 റണ്‍സും നേടിയിട്ടുണ്ട്. ഓപ്പണർമാരായ റോറി ബേണ്‍സ്(13), ഹസീബ് ഹമീദ്(27) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവർക്കാണ് വിക്കറ്റ് ലഭിച്ചത്.
ALSO READ:Virat Kohli | 2021ൽ ഏറ്റവുമധികം ലൈക്ക് കോലിയുടെ 'പുതിയ അധ്യായ' ട്വീറ്റിന്
നേരത്തെ ഏകദിന ശൈലിയിൽ ബാറ്റുവീശി സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്‍റെ(152) മികവിലാണ് ആദ്യ ഇന്നിങ്സിൽ ഓസീസ് 278 റണ്‍സിന്‍റെ ലീഡ് നേടിയത്. ഡേവിഡ് വാർണർ(94), മാർനസ് ലബുഷെയ്‌ൻ(74) എന്നിവരും ഓസീസ് നിരയിൽ തിളങ്ങി.