കേരളം

kerala

ETV Bharat / sports

Ashes: ക്യാപ്റ്റനാവേണ്ട; റൂട്ടിന് പിന്തുണയെന്നും ബെന്‍ സ്റ്റോക്‌സ് - ജോ റൂട്ടിനെ പിന്തുണച്ച് ബെന്‍ സ്റ്റോക്‌സ്

ആഷസിലെ മോശം പ്രകടനം മൊത്തം ടീമിന്‍റേതാണെന്നും നേതൃത്വത്തിന് മാത്രമല്ല അതിന്‍റെ ഉത്തരവാദിത്വമെന്നും സ്റ്റോക്‌സ് പറഞ്ഞു.

Ben Stokes says he has no ambitions to be England captain  Ashes  england vs australia  ജോ റൂട്ടിനെ പിന്തുണച്ച് ബെന്‍ സ്റ്റോക്‌സ്  ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ
Ashes: ക്യാപ്റ്റനാവേണ്ട; റൂട്ടിന് പിന്തുണയെന്നും ബെന്‍ സ്റ്റോക്‌സ്

By

Published : Jan 3, 2022, 1:49 PM IST

സിഡ്‌നി: ഓസീസിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇംഗ്ലണ്ടിന് പരമ്പര നഷ്‌ടമായിരുന്നു. ഇതോടെ ക്യാപ്റ്റന്‍ ജോ റൂട്ടിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് നിരവധി കോണുകളില്‍ നിന്നും അഭിപ്രായമുയരുന്നുണ്ട്.

റൂട്ടിനെ മാറ്റി ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ക്യാപ്റ്റനാക്കണമെന്ന തരത്തിലാണ് അഭിപ്രായങ്ങളുയരുന്നത്. ഇപ്പോഴിതാ ക്യാപ്റ്റന്‍ ജോ റൂട്ടിനും പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിനും പൂര്‍ണ പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ബെന്‍ സ്‌റ്റോക്‌സ്.

ആഷസിലെ മോശം പ്രകടനം മൊത്തം ടീമിന്‍റേതാണെന്നും നേതൃത്വത്തിന് മാത്രമല്ല അതിന്‍റെ ഉത്തരവാദിത്വമെന്നും സ്റ്റോക്‌സ് പറഞ്ഞു. ഇംഗ്ലണ്ട് ടീമിന്‍റെ ക്യാപ്റ്റനാവാന്‍ ആഗ്രഹിച്ചിട്ടില്ല. തുടരണമോ വേണ്ടയോ എന്നത് റൂട്ടിന്‍റെ വ്യക്തിപരമായ തീരുമാനമാണ്. അക്കാര്യത്തില്‍ മറ്റുള്ളവര്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നും സ്റ്റോക്‌സ് പറഞ്ഞു.

also read: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാൾഡോയ്ക്ക് കൊവിഡ്

റൂട്ടിനെ മാറ്റാനായി ജെഫ്രി ബോയ്‌കോട്ട്, ഇയാന്‍ ചാപ്പല്‍ തുടങ്ങിയ മുന്‍ താരങ്ങള്‍ ഇതിനായി വെയ്‌സ് ക്രിക്കറ്റ് ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ജനുവരി അഞ്ച് മുതല്‍ ഒമ്പത് വരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആഷസ് പരമ്പരയിലെ നാലാമത്തെ മത്സരം നടക്കുക.

ABOUT THE AUTHOR

...view details