കേരളം

kerala

ETV Bharat / sports

Ashes: ഖവാജയ്‌ക്ക് തുടര്‍ സെഞ്ചുറി; ഇംഗ്ലണ്ടിന് 388 റണ്‍സ് വിജയലക്ഷ്യം - ഓസ്‌ട്രേലിയ- ഇംഗ്ലണ്ട്

വിജയ ലക്ഷ്യം പിന്തുടര്‍ന്ന്ന രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയിലാണ്.

Australia vs England  Ashes 4th Test  Ashes Australia In Control With England  ആഷസ്‌  ഓസ്‌ട്രേലിയ- ഇംഗ്ലണ്ട്  ഉസ്മാന്‍ ഖവാജയ്‌ക്ക് സെഞ്ചുറി
Ashes: ഖവാജയ്‌ക്ക് തുടര്‍ സെഞ്ചുറി; ഇംഗ്ലണ്ടിന് 388 റണ്‍സ് വിജയലക്ഷ്യം

By

Published : Jan 8, 2022, 3:25 PM IST

സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. മത്സരത്തിന്‍റെ നാലാം ദിനം ആറിന് 265 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസീസ് ഇംഗ്ലീണ്ടിനെ ബാറ്റിങ്ങിനയച്ചു.

ആദ്യ ഇന്നിങ്സില്‍ എട്ട് വിക്കറ്റിന് 416 റണ്‍സ് നേടിയ ആതിഥേയര്‍ സന്ദര്‍ശകരെ 294 റണ്‍സിന് പുറത്താക്കിയിരുന്നു. ഇതോടെ 388 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസ് ഇംഗ്ലീഷുകാര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്.

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിന മത്സരം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയിലാണ്. സാക്ക് ക്രൗളി (22), ഹസീബ് ഹമീദ് (8) എന്നിവരാണ് ക്രീസില്‍. മത്സരത്തിന്‍റെ അവസാന ദിനം 10 വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ 358 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടത്.

രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി പ്രകടനം നടത്തിയ ഉസ്മാന്‍ ഖവാജയും, അര്‍ധ സെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീനുമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നാലിന് 86 എന്ന നിലയില്‍ പതുങ്ങിയ ഓസീസിനെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഖവാജ - കാമറൂണ്‍ ഗ്രീന്‍ സഖ്യമാണ് കരകയറ്റിയത്.

179 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീം ടോട്ടലില്‍ ചേര്‍ത്തത്. ഖവാജ 138 പന്തില്‍ 101 റണ്‍സ് നേടി പുറത്താവാതെ നിന്നു. 122 പന്തില്‍ 74 റണ്‍സാണ് ഗ്രീന്‍ നേടിയത്.

also read: 'ഏഴാം നമ്പർ ഇപ്പോഴും ഹൃദയങ്ങള്‍ കീഴടക്കുന്നു' ; ധോണിയുടെ സമ്മാനത്തിന് നന്ദി പറഞ്ഞ് പാക് താരം

മാര്‍ക്കസ് ഹാരിസ് (27), ഡേവിഡ് വാര്‍ണര്‍ (3), മാര്‍നസ് ലബുഷെയ്ന്‍ (29), സ്റ്റീവ് സ്മിത്ത് (23), അലക്‌സ് കാരി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റുകളും നേടി.

ABOUT THE AUTHOR

...view details