കേരളം

kerala

ETV Bharat / sports

Ashes 2023 | 'ഇത് തമാശയല്ല...' ലോര്‍ഡ്‌സിലെ തകര്‍പ്പന്‍ സെഞ്ച്വറി; തോല്‍വിയിലും സ്റ്റോക്‌സിന് പ്രശംസയുമായി വിരാട് കോലി - വിരാട് കോലി

ആഷസ് രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന് പ്രശംസയുമായി വിരാട് കോലി. മത്സരത്തില്‍ 214 പന്ത് നേരിട്ട സ്റ്റോക്‌സ് 155 റണ്‍സ് നേടി

Ashes 2023  Ashes  Virat Kohli  Ben Stokes  Virat Kohli Praises Ben Stokes  England vs Australia  ആഷസ്  ബെന്‍ സ്റ്റോക്‌സ്  വിരാട് കോലി  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ
Ashes 2023

By

Published : Jul 3, 2023, 7:10 AM IST

Updated : Jul 3, 2023, 7:36 AM IST

ലണ്ടന്‍:ആഷസ് (Ashes) പരമ്പരയില്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ (Australia) തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ബെന്‍ സ്റ്റോക്‌സിന് (Ben Stokes) പ്രശംസയുമായി വിരാട് കോലി (Virat Kohli). ലോര്‍ഡ്‌സില്‍ അവസാനിച്ച മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും അവരുടെ നായകന്‍ 214 പന്തില്‍ 155 റണ്‍സ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിരാട് കോലിയുടെ പ്രതികരണം.

'ഞാന്‍ ഒരിക്കലും തമാശ പറയുകയല്ല, ഇതുവരെ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും മത്സരബുദ്ധിയുള്ള താരമാണ് ബെന്‍ സ്റ്റോക്‌സ്. ഉയര്‍ന്ന നിലവാരമുള്ള ഒരു ഇന്നിങ്‌സ് ആയിരുന്നു ഇത്' -വിരാട് കോലി ട്വീറ്റ് ചെയ്‌തു. ഇപ്പോള്‍ മികച്ച ടീം ഓസ്‌ട്രേലിയ ആണെന്നും കോലി കൂട്ടിച്ചേര്‍ത്തിരുന്നു.

43 റണ്‍സിനാണ് ഇംഗ്ലണ്ട് മത്സരം കൈവിട്ടത്. രണ്ടാം ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്താന്‍ ഓസ്‌ട്രേലിയക്കായി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു കങ്കാരുപ്പടയുടെ വിജയം.

2019-ല്‍ ഹെഡിങ്‌ലിയില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ ജയത്തിലെത്തിക്കാന്‍ ബെന്‍ സ്റ്റോക്‌സിന് സാധിച്ചിട്ടുണ്ടായിരുന്നു. ലോര്‍ഡ്‌സിലേക്ക് ഇരച്ചെത്തിയ ഇംഗ്ലീഷ് ആരാധകരും ടീമിലെ സഹതാരങ്ങളുമെല്ലാം അതുപോലൊരു ഇന്നിങ്‌സിന്‍റെ തനിയാവര്‍ത്തനമായിരിക്കാം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അന്ന് സ്വന്തം ടീമിനെ ജയത്തിലേക്ക് എത്തിച്ചത് പോലെ സ്റ്റോക്‌സിനെ ടീമിന് വിജയമധുരം സമ്മാനിക്കാന്‍ സാധിച്ചില്ല.

Also Read :Ashes 2023 | നിയമം അറിയില്ലെങ്കില്‍ അതു പഠിക്കണം; സ്റ്റാര്‍ക്കിന്‍റെ ക്യാച്ച് നോട്ടൗട്ട് തന്നെയെന്ന് എംസിസി

ഇംഗ്ലണ്ട് സ്‌കോര്‍ 301ല്‍ നില്‍ക്കെയാണ് സ്റ്റോക്‌സ് മടങ്ങുന്നത്. സ്റ്റോക്‌സിനെ ജോഷ് ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ബെന്‍ ഡക്കറ്റ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ഇംഗ്ലീഷ് നായകന് സാധിച്ചിരുന്നു.

371 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 114-4 എന്ന നിലയിലായിരുന്നു അഞ്ചാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ചത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റും (Ben Ducket) നായകന്‍ ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് അവര്‍ക്ക് മികച്ച തുടക്കം നല്‍കി. ടീം സ്‌കോര്‍ 177ല്‍ നില്‍ക്ക ആയിരുന്നു അവര്‍ക്ക് ഡക്കറ്റിനെ നഷ്‌ടമായത്.

അഞ്ചാം വിക്കറ്റില്‍ ഡക്കറ്റും സ്റ്റോക്‌സും ചേര്‍ന്ന് 132 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ എത്തിയ ജോണി ബെയര്‍സ്റ്റോ അതിവേഗം മടങ്ങി. ഇതോടെ 193-6 എന്ന നിലയിലേക്ക് അവര്‍ വീണു.

പിന്നീടായിരുന്നു ബ്രോഡിനെ കൂട്ടുപിടിച്ച് സ്റ്റോക്‌സിന്‍റെ റണ്‍വേട്ട. ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് അടിച്ചെടുത്തത്. അതില്‍ 97 റണ്‍സായിരുന്നു സ്റ്റോക്‌സിന്‍റെ സംഭാവന.

തകര്‍ത്തടിച്ച് അര്‍ധസെഞ്ച്വറി തികച്ച സ്‌റ്റോക്‌സിനെ മടക്കിക്കൊണ്ട് ഹെയ്‌സല്‍വുഡാണ് ഇംഗ്ലീഷ് പ്രതീക്ഷകള്‍ എറിഞ്ഞിട്ടത്. നായകന്‍ മടങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ പോരാട്ടവും ഏറെക്കുറെ അവസാനിച്ചു. സ്‌റ്റോക്‌സ് പുറത്തായ ശേഷം 26 റണ്‍സാണ് അവര്‍ക്ക് നേടാനായത്.

More Read :Ashes 2023| സ്റ്റോക്‌സ് വീണു, പിന്നാലെ ഇംഗ്ലണ്ടും; രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം

Last Updated : Jul 3, 2023, 7:36 AM IST

ABOUT THE AUTHOR

...view details