കേരളം

kerala

ETV Bharat / sports

Ashes 2023 | 'ബാര്‍ബി ഗേള്‍...', വാര്‍ത്ത സമ്മേളനത്തിനെത്തിയ ഇംഗ്ലണ്ട് നായകന് സഹതാരം നല്‍കിയ 'രസകരമായ' പണി - ബെന്‍ സ്റ്റോക്‌സ് ബാര്‍ബി ഗേള്‍ പാട്ട്

ആഷസ് പരമ്പരയിലെ അവസാന മത്സരത്തിന് മുന്‍പ് ഇംഗ്ലണ്ട് നായകന്‍ മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് രസകരമായ സംഭവമുണ്ടായത്.

Ashes 2023  Ashes  Ben Stokes Press Conference  Ben Stokes Press Conference Barbie Song  Mark Wood Plays Barbie Song  Barbie Song Ashes  ആഷസ്  ബാര്‍ബി ഗേള്‍  ബാര്‍ബി  ബെന്‍ സ്റ്റോക്‌സ്  ബെന്‍ സ്റ്റോക്‌സ് ബാര്‍ബി ഗേള്‍ പാട്ട്  മാര്‍ക്ക് വുഡ്
Ben Stokes Press Conference

By

Published : Jul 27, 2023, 12:54 PM IST

Updated : Jul 27, 2023, 1:03 PM IST

ഓവല്‍ :ആഷസ് (Ashes) പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്നാണ് (ജൂലൈ 27) ആരംഭിക്കുന്നത്. ചിരവൈരികളായ ഓസ്‌ട്രേലിയക്കെതിരെ (Australia) ആഷസ് കിരീടം കൈവിട്ടെങ്കിലും പരമ്പര നഷ്‌ടപ്പെടുത്താതിരിക്കാന്‍ ആതിഥേയരായ ഇംഗ്ലണ്ടിന് (England) ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഓസ്‌ട്രേലിയ.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. മൂന്നാം മത്സരത്തിലാണ് ഇംഗ്ലണ്ട് ജയം നേടിയത്. നാലാമത്തെ കളിയില്‍ ഇരു ടീമും ശക്തമായ പോരാട്ടം കാഴ്‌ചവച്ചെങ്കിലും മഴ മുടക്കിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഇതോടെയാണ് ഇന്ന് (ജൂലൈ 27) ആരംഭിക്കുന്ന മത്സരം ഇംഗ്ലണ്ടിന് ഏറെ നിര്‍ണായകമായത്. നാലാം മത്സരത്തില്‍ കളിച്ച അതേ ടീമുമായാണ് അഞ്ചാം മത്സരത്തിനും ഇംഗ്ലീഷ് പട ഇറങ്ങുക. അതേസമയം, മത്സരത്തിന്‍റെ ആവേശത്തിനൊട്ടും കുറവില്ലെങ്കിലും ഇന്നലത്തെ (ജൂലൈ 26) ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ (Ben Stokes) വാര്‍ത്ത സമ്മേളനത്തിനിടെയുണ്ടായ ഒരു ഭാഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.

മത്സരത്തെ കുറിച്ച് സംസാരിക്കുന്നതിനായാണ് ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ബെന്‍ സ്റ്റോക്‌സ് മാധ്യമ പ്രവര്‍ത്തകരെ കാണാനെത്തിയത്. വാര്‍ത്ത സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്യുന്നതിന് മുന്‍പായി മൈക്രോ ഫോണില്‍ ആരോ 'ബാര്‍ബി ഗേള്‍' (Barbie Girl) ഗാനം പ്ലേ ചെയ്‌തിരുന്നു. ഇത് വേദിയിലൊരു കൂട്ടച്ചിരിക്കും വഴിയൊരുക്കി.

Also Read :WI vs IND | കരീബിയന്‍ മണ്ണില്‍ മൂന്ന് ഏകദിനങ്ങള്‍, വമ്പന്‍ നേട്ടങ്ങള്‍ക്കരികില്‍ വിരാട് കോലിയും രോഹിത് ശര്‍മയും

നിമിഷങ്ങള്‍ക്കകം തന്നെ പാട്ട് പ്ലേ ചെയ്‌ത ആളെ ഇംഗ്ലണ്ട് നായകന്‍ കണ്ടെത്തുകയും ചെയ്‌തു. അവരുടെ പേസര്‍ മാര്‍ക്ക് വുഡാണ് (Mark Wood) ഈ രസകരമായ സംഭവത്തിന് പിന്നില്‍. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (England Cricket Board) തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവച്ച ഈ വീഡിയോ ആരാധകരും ഏറ്റെടുത്തു.

ഓപ്പണ്‍ഹൈമര്‍ (Oppenheimer), ബാര്‍ബി (Barbie) എന്നീ ചിത്രങ്ങളുടെ ഫാന്‍ ഫൈറ്റിലേക്കുമാണ് ഇപ്പോള്‍ ഈ വീഡിയോ എത്തിയിരിക്കുന്നത്. ജൂണ്‍ 21നായിരുന്നു ഇരു സിനിമകളും ആഗോള തലത്തില്‍ സിനിമാസ്വാദകരിലേക്ക് എത്തിയത്. ബോക്‌സോഫിസില്‍ ഇരു ചിത്രവും കലക്ഷന്‍ റെക്കോഡ് തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് 'ബാര്‍ബി ഗേള്‍' ഗാനം ആഷസിലേക്കുമെത്തിയത്.

അതേസമയം, ഇന്ന് വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ അവസാന മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഇംഗ്ലണ്ട് മാത്രമാണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:സാക്ക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, മൊയീന്‍ അലി, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

Also Read :WI vs IND | ലോകകപ്പ് ഒരുക്കങ്ങളുടെ അവസാനഘട്ടം, സഞ്‌ജുവിനും സൂര്യയ്ക്കും‌ നിര്‍ണായകം ; വിന്‍ഡീസിനെതിരായ ആദ്യ ഏകദിനം ഇന്ന്

Last Updated : Jul 27, 2023, 1:03 PM IST

ABOUT THE AUTHOR

...view details