കേരളം

kerala

ETV Bharat / sports

Ashes 2023 | നാലാം ദിനത്തില്‍ ജയം തേടി ഇംഗ്ലണ്ടും ഓസീസും; ത്രില്ലര്‍ ക്ലൈമാക്‌സിലേക്ക് ഹെഡിങ്‌ലി ടെസ്റ്റ്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‍റെ നാലാം ദിനം. 251 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 27-0 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിക്കും.

Ashes 2023  england vs australia  england vs australia third test day four  england vs australia third test day four preview  Ashes  ആഷസ് പരമ്പര  ഇംഗ്ലണ്ട്  ഓസ്‌ട്രേലിയ  ആഷസ് 2023  ഹെഡിങ്‌ലി
Ashes 2023

By

Published : Jul 9, 2023, 9:05 AM IST

ഹെഡിങ്‌ലി:ആഷസ് (Ashes) ടെസ്റ്റ്‌ പരമ്പയിലെ മൂന്നാം മത്സരവും ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് ഇരു ടീമിനും നിർണായകമാണ്. 251 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് (England) രണ്ടാം ഇന്നിങ്സിൽ നിലവിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ 27 റൺസ് നേടിയിട്ടുണ്ട്.

ഓപ്പണർമാരായ സാക്ക് ക്രാവ്ലി (Zak Crawley) (9), ബെൻ ഡക്കറ്റ് (Ben Duckett) (18) എന്നിവരാണ് ക്രീസിൽ. ഇന്നത്തേതുൾപ്പടെ രണ്ട് ദിനവും 10 വിക്കറ്റും ശേഷിക്കേ പരമ്പരയിൽ ആദ്യ ജയം സ്വന്തമാക്കാൻ 224 റൺസ് ആണ് ആതിഥേയർക്ക് വേണ്ടത്. അതേസമയം, മറുവശത്ത് ബൗളര്‍മാരുടെ കരുത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് മൂന്നാം മത്സരത്തിലും ജയവും ഒപ്പം പരമ്പരയുമാണ് ഓസ്ട്രേലിയ (Australia) ലക്ഷ്യമിടുന്നത്.

വമ്പൻ സ്കോർ ലക്ഷ്യമിട്ട് മത്സരത്തിന്‍റെ മൂന്നാം ദിനം 116-4 എന്ന നിലയിൽ ബറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് 108 റൺസ് കൂട്ടിചേർക്കുന്നതിനിടെയാണ് അവസാന ആറ് വിക്കറ്റുകൾ നഷ്‌ടമായത്. 77 റൺസ് നേടിയ ട്രാവിസ് ഹെഡ് ആയിരുന്നു അവരുടെ രണ്ടാം ഇന്നിങ്സ് ടോപ് സ്കോറർ.

കരുതലോടെ തുടങ്ങാനായിരുന്നു മൂന്നാം ദിനത്തില്‍ ഓസീസ് ബാറ്റര്‍മാരായ മിച്ചല്‍ മാര്‍ഷിന്‍റേയും ട്രാവിസ് ഹെഡിന്‍റേയും ശ്രമം. എന്നാല്‍, ബാറ്റിങ്ങ് പുനരാരംഭിക്കാന്‍ ക്രീസിലേക്കെത്തിയ ഓസീസ് ബാറ്റര്‍മാരെ വരവേറ്റത് ഇംഗ്ലീഷ് പേസര്‍മാരുടെ ഷോട്ട് ബോളുകളും ബൗണ്‍സറുകളുമായിരുന്നു. തുടക്കത്തില്‍ അവയെ കൃത്യതയോടെ പ്രതിരോധിച്ച് ഹെഡും മാര്‍ഷും പതിയെ റണ്‍സ് കണ്ടെത്തി.

എന്നാല്‍, മത്സരത്തിന്‍റെ 50ാം ഓവറില്‍ മാര്‍ഷിനെ ഓസ്‌ട്രേലിയക്ക് നഷ്‌ടമായി. ക്രിസ് വോക്‌സ് എറിഞ്ഞ പന്തിന്‍റെ വരവ് കൃത്യമായി മനസിലാക്കാന്‍ കഴിയാതെ പോയ താരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയ്‌ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ 28 റണ്‍സ് നേടിയ മാര്‍ഷ് മടങ്ങുമ്പോള്‍ 131 റണ്‍സാണ് ഓസീസ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.

പിന്നാലെയെത്തിയ അലക്‌സ് കാരിക്കും ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 14 പന്തില്‍ 5 റണ്‍സ് മാത്രം നേടാനായ ഓസീസ് വിക്കറ്റ് കീപ്പറേയും വോക്‌സ് തന്നെ മടക്കി. പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡാണ് അവരുടെ സ്‌കോര്‍ ഉയര്‍ത്തിയത്.

എങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് സാധിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് (16), പാറ്റ് കമ്മിന്‍സ് (1), ടോഡ് മര്‍ഫി (11) എന്നിവരെല്ലാം അതിവേഗം മടങ്ങി. സ്‌കോര്‍ 211ല്‍ നില്‍ക്കെ ആയിരുന്നു മര്‍ഫിയെ ഓസ്‌ട്രേലിയക്ക് നഷ്‌ടപ്പെടുന്നത്. അവസാന വിക്കറ്റില്‍ 13 റണ്‍സ് നേടി ഹെഡ് ആയിരുന്നു ഓസീസിനെ 224ല്‍ എത്തിച്ചത്.

112 പന്തില്‍ 77 റണ്‍സുമായി ഹെഡ് മടങ്ങുമ്പോഴേക്കും ഓസ്‌ട്രേലിയന്‍ ലീഡ് 250ല്‍ എത്തിയിരുന്നു. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. മാര്‍ക്ക് വുഡ്, മൊയീന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.

Also Read :IND vs AFG| ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍ ഏകദിന പരമ്പര നടക്കും; സമയം പ്രഖ്യാപിച്ച് ബിസിസിഐ

ABOUT THE AUTHOR

...view details