കേരളം

kerala

ETV Bharat / sports

Ashes 2023 | പേസര്‍മാര്‍ തിളങ്ങി, നാലാം ടെസ്റ്റിന്‍റെ ഒന്നാം ദിനം മികവ് കാട്ടി ഇംഗ്ലണ്ട് ; ഭേദപ്പെട്ട നിലയില്‍ ഓസ്‌ട്രേലിയ

ആഷസ് പരമ്പരയിലെ നാലാം മത്സരത്തിന്‍റെ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 299-8 എന്ന നിലയിലാണ് ഓസ്‌ട്രേലിയ

Ashes 2023  England vs Australia  England vs Australia Fouth Test  England vs Australia Fouth Test Day One Report  Ashes  Stuart Broad  Jhonny Bairstow  ആഷസ്  ആഷസ് പരമ്പര  ആഷസ് പരമ്പര നാലാം ടെസ്റ്റ്  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ  ക്രിസ് വോക്‌സ്  സ്റ്റുവര്‍ട്ട് ബ്രോഡ്
Ashes 2023

By

Published : Jul 20, 2023, 8:57 AM IST

ഓള്‍ഡ് ട്രഫോര്‍ഡ് :ആഷസ് (Ashes) പരമ്പരയിലെ നാലാം മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ അടിച്ചും തിരിച്ചടിച്ചും ഓസ്‌ട്രേലിയ (Australia) ഇംഗ്ലണ്ട് (England) ടീമുകള്‍. 299-8 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഒന്നാം ദിനം കളിയവസാനിപ്പിച്ചത്. 23 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും (Mitchell Starc) ഒരു റണ്ണുമായി നായകന്‍ പാറ്റ് കമ്മിന്‍സുമാണ് (Pat Cummis) ക്രീസില്‍.

മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷനില്‍ തന്നെ ഓസ്‌ട്രേലിയയുടെ ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും വീഴ്‌ത്തി ബാറ്റിങ്ങിന് ഇറാങ്ങാനായിരിക്കും ഇംഗ്ലണ്ടിന്‍റെ ശ്രമം. പരമ്പരയില്‍ ഓസീസിനൊപ്പം പിടിക്കാന്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ഈ മത്സരം ഏറെ നിര്‍ണായകമാണ്. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഓസ്‌ട്രേലിയ.

ആക്ഷന്‍ പാക്ക്‌ഡ് ദിവസമായിരുന്നു ഇന്നലെ മാഞ്ചസ്റ്റര്‍ ഓള്‍ഡ് ട്രഫോര്‍ഡ് (Old Trafford) ക്രിക്കറ്റ് സ്റ്റേഡിയത്തില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (Stuart Broad) ചരിത്രനേട്ടത്തിനും ജോണി ബെയര്‍സ്റ്റോയുടെ (Jhonny Bairstow) തകര്‍പ്പന്‍ ക്യാച്ചിനുമെല്ലാം ഗാലറിയിലെ ആള്‍ക്കൂട്ടം സാക്ഷിയായി. കൂടാതെ ക്രിസ് വോക്‌സ് (Chris Woaks), മാര്‍ക്ക് വുഡ്‌ (Mark Wood) എന്നീ പേസര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ ചിത്രത്തിലേ ഇല്ലാതെയായി വെറ്ററന്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍.

പരമ്പരയിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും ടോസ് ഭാഗ്യം തുണച്ചത് ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സിനെയാണ് (Ben Stokes). മാഞ്ചസ്റ്ററില്‍ വരും ദിവസങ്ങളില്‍ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇത്തരമൊരു സാഹചര്യത്തില്‍ അതിവേഗം മത്സരം തീര്‍ക്കാനായിരിക്കും സീരീസ് ഡിസൈഡര്‍ പോലൊരു നിര്‍ണായക മത്സരത്തില്‍ ഓരോ ടീമിന്‍റെയും ചിന്ത.

അതേ ചിന്തയോടെയാണ് സ്റ്റോക്‌സുമെത്തിയത്. ടോസ് നേടിയപാടെ താരം സന്ദര്‍ശകരെ ബാറ്റിങ്ങിനയച്ചു. പിന്നാലെ, ആക്രമണോത്സുക ക്രിക്കറ്റ് കളിച്ച് ഓസീസ് ബാറ്റിങ് നിരയെ എറിഞ്ഞിടാനുള്ള ശ്രമമായി. എന്നാല്‍, മറുവശത്ത് ഇംഗ്ലണ്ട് തന്ത്രങ്ങളെ തിരിച്ചടിക്കാനുള്ള പടപ്പുറപ്പാടിലായിരുന്നു ഓസ്‌ട്രേലിയ.

സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ചുകൊണ്ട് ഡേവിഡ് വാര്‍ണര്‍ ടീമിന്‍റെയും തന്‍റെയും അക്കൗണ്ട് തുറന്നു. പിന്നീട് രണ്ടും മൂന്നും ഓടിയെടുത്ത് ടീം ടോട്ടല്‍ ഉയര്‍ത്തി. എന്നാല്‍, ഒന്നാം വിക്കറ്റില്‍ 15 റണ്‍സ് മാത്രമാണ് വാര്‍ണര്‍-ഖവാജ സഖ്യം ചേര്‍ന്ന് നേടിയത്.

അഞ്ചാം ഓവറില്‍ ഖവാജയെ (3) വീഴ്‌ത്തി സ്റ്റുവര്‍ട്ട് ബ്രോഡ് സന്ദര്‍ശകര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നീട്, വാര്‍ണറിനൊപ്പം ക്രീസിലൊന്നിച്ച മാര്‍നസ് ലബുഷെയ്‌നും ശ്രദ്ധയോടെ ഇംഗ്ലീഷ് ബോളര്‍മാരെ നേരിട്ടു. ഇതോടെ വിക്കറ്റിന്‍റെ ഇരു വശങ്ങളില്‍ നിന്നും ഓസീസ് സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍സ് എത്തിത്തുടങ്ങി.

ഓസ്‌ട്രേലിയ മത്സരത്തില്‍ പിടിമുറുക്കുന്നുവെന്ന് തോന്നിപ്പിച്ച സമയത്താണ് അവരുടെ രണ്ടാം വിക്കറ്റ് നേടാന്‍ ഇംഗ്ലണ്ടിനായത്. 38 പന്തില്‍ 32 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറിനെ വീഴ്‌ത്തി ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിന് ആഘോഷിക്കാനുള്ള വകയുണ്ടാക്കിയത്. പിന്നാലെയെത്തിയെ സ്റ്റീവ് സ്‌മിത്ത് ബൗണ്ടറിയോടെ തുടങ്ങി റണ്‍സും കണ്ടെത്തി. ഇതോടെ 107-2 എന്ന നിലയിലാണ് സന്ദര്‍ശകര്‍ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്.

രണ്ടാം സെഷനില്‍ ഇംഗ്ലണ്ട് പതിയെ മത്സരത്തില്‍ ആധിപത്യം സ്വന്തമാക്കി. ആദ്യം സ്റ്റീവ്‌ സ്‌മിത്തിനെ (41) വീഴ്‌ത്തിയ അവര്‍ രണ്ടാം സെഷന്‍റെ അവസാന ഘട്ടത്തില്‍ മര്‍നസ് ലബുഷെയ്‌നെയും (51) കൂടാരം കയറ്റി. അര്‍ധസെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെയാണ് ലബുഷെയ്‌ന്‍ വീണത്.

പിന്നീടെത്തിയ ട്രാവിസ് ഹെഡും (48) മിച്ചല്‍ മാര്‍ഷും (51) തകര്‍ത്തടിച്ചെങ്കിലും ഇംഗ്ലണ്ടിന്‍റെ തന്ത്രത്തിനും വേഗത്തിനും മുന്നില്‍ ഇരുവരും വീഴുകയായിരുന്നു. ട്രാവിസ് ഹെഡിനെ ജോ റൂട്ടിന്‍റെ കൈകളില്‍ എത്തിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കാന്‍ സ്റ്റുവര്‍ട്ട് ബ്രോഡിനായി. ക്രിസ് വോക്‌സാണ് മാര്‍ഷിന്‍റെ വിക്കറ്റ് നേടിയത്.

Also Read :Virat Kohli | കേക്ക് കാണുമ്പോൾ ഓടുന്ന വിരാട് കോലി, പ്രശ്‌നം ജങ്ക് ഫുഡാണെന്ന് ആരാധകർ...

പിന്നീടെത്തിയ അലക്‌സ് കാരിയ്‌ക്കും (20) ക്രിസ് ഗ്രീനും (16) അത്ര മികവിലേക്ക് ഉയരാനായില്ല. ഒടുവില്‍ സ്റ്റാര്‍ക്കും കമ്മിന്‍സും ക്രീസില്‍ നില്‍ക്കെ ഏഴ് ഓവറുകള്‍ പന്തെറിയാതെയാണ് ഒന്നാം ദിനം കളിയവസാനിപ്പിച്ചത്.

ABOUT THE AUTHOR

...view details