ലണ്ടന്‍:ആഷസ് (Ashes) ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്‍പ് ഓസ്‌ട്രേലിയക്ക് (Australia) മുന്നറിയിപ്പുമായി ഇംഗ്ലണ്ട് (England) ക്രിക്കറ്റ് ടീം പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം (Brendon McCullum). ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം മത്സരത്തിലൂടെ തങ്ങളുടെ ടീം പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന് ഇംഗ്ലീഷ് പരിശീലകന്‍ പറഞ്ഞു. എഡ്‌ജ്‌ബാസ്റ്റണില്‍ നടന്ന ആദ്യ മത്സരത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ഓസീസിനോട് രണ്ട് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
'ആദ്യ മത്സരത്തില്‍ അവര്‍ കളിച്ച രീതി, രണ്ടാമത്തെ കളിയിലും ആ തന്ത്രം തന്നെ ആയിരിക്കും അവര്‍ പ്രയോഗിക്കുക. എന്നാല്‍ ഞങ്ങളുടെ കളി ശൈലിയില്‍ മാറ്റമുണ്ടാകും. കുറച്ചുകൂടി കഠിനമായ പോരാട്ടം തന്നെ ഞങ്ങള്‍ അവര്‍ക്ക് നല്‍കും.
എഡ്‌ജ്‌ബാസ്റ്റണില്‍ കളിച്ച രീതി ഞങ്ങളുടെ കളിശൈലിയെ സാധൂകരിക്കുന്നതാണ്. അവിടെ പിച്ചില്‍ നിന്നുമുള്ള പച്ചപ്പിന്‍റെ സ്വാധീനം കുറച്ചുകൂടി ലഭിച്ചിരുന്നെങ്കില്‍ മത്സരഫലത്തിന്‍റെ മറുവശത്ത് ആയിരുന്നിരിക്കാം ഞങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നത്' -മക്കല്ലം അഭിപ്രായപ്പെട്ടു.
തങ്ങളുടെ അവസരങ്ങള്‍ മുതലാക്കി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'താരങ്ങളുടെ പ്രകടനം പലപ്പോഴും അഭിമാനകരമാണ്. വളരെ വലിയ ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ ലോര്‍ഡ്‌സിലെ മത്സരത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
ജയം സ്വന്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവസരങ്ങള്‍ കൃത്യമായി മുതലെടുക്കണം. അതിലൂടെ എതിരാളികളെ സമ്മര്‍ദത്തിലാക്കണം. ഇതാണ് ഇപ്പോള്‍ ഞങ്ങളുടെ ആഗ്രഹം'.
കൈവിരിലിന് പരിക്കേറ്റ സ്‌പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രണ്ടാം മത്സരത്തിലും കളിക്കുമെന്നാണ് പ്രതീക്ഷയെന്നും മക്കല്ലം കൂട്ടിച്ചേര്‍ത്തു. 'എഡ്‌ജ്ബാസ്റ്റണില്‍ മികച്ച പ്രകടനമാണ് മൊയീന്‍ അലി കാഴ്‌ചവച്ചത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതില്‍ അവന്‍ സന്തുഷ്‌ടനാണ്.