മുംബൈ: ഐപിഎല്ലിലെ കഴിഞ്ഞ മൂന്ന് സീസണുകളിലെ സ്ഥിരതയാർന്ന പ്രകടനം യുവ പേസര്‍ അർഷ്‌ദീപ് സിങ്ങിനെ ഇന്ത്യയുടെ ടി20 ടീമിലേക്ക് നയിക്കുമെന്ന് മുൻ കോച്ച് രവി ശാസ്ത്രി. സമ്മര്‍ദ ഘട്ടത്തെ മികച്ച രീതിയില്‍ ഇടംകൈയ്യൻ പേസർക്ക് കൈകാര്യം ചെയ്യാനാവുന്നുണ്ടെന്നും ശാസ്‌ത്രി വിലയിരുത്തി. 2019ൽ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അർഷ്‌ദീപ് സിങ്ങിന് പഞ്ചാബ് കിങ്സിനൊപ്പം ഇതു നാലാം സീസണാണ്.
മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി നിലനിർത്തിയ രണ്ട് കളിക്കാരിലൊരാണ് 23കാരനായ ഹര്‍ഷ്‌ദീപ്. ന്യൂബോളിലും തിളങ്ങുന്ന അർഷ്‌ദീപ്, ഈ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ഡെത്ത് ബൗളർമാരിൽ ഒരാളാണ്. സീസണില്‍ ഡെത്ത് ഓവറുകളില്‍ കുറഞ്ഞത് 24 പന്തുകളെങ്കിലും എറിഞ്ഞ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റാണ് ഹര്‍ഷ്‌ദീപിനുള്ളത്. 5.66 അർഷ്‌ദീപിന്‍റെ ഇക്കോണമി റേറ്റ്.