ദുബായ് : ഇത്തവണത്തെ ഏഷ്യ കപ്പിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ ഫോമിലേക്ക് തിരിച്ചുവരുന്നതിന്‍റെ സൂചനകൾ മുൻ ഇന്ത്യൻ നായകൻ വിരാട് കോലി നൽകിക്കഴിഞ്ഞു. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 35 റണ്‍സ് നേടിയ കോലി ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തിൽ 59 റണ്‍സും നേടിയിരുന്നു. മത്സരത്തിന് പിന്നാലെ കോലിയുടെ തകർപ്പൻ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഭാര്യ അനുഷ്‌ക ശർമയും രംഗത്തെത്തി.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്‌ക തന്‍റെ സന്തോഷം പങ്കുവെച്ചത്. വിരാട് കോലി അർധ സെഞ്ച്വറി നേടി എന്നറിയിച്ച ഒരു ചിത്രത്തോടൊപ്പം ലൗ ഇമോജി ഉൾപ്പെടെയാണ് അനുഷ്‌ക ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തത്. അതേസമയം കോലിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി മുൻ താരങ്ങളും ആരാധകരും രംഗത്തെത്തി. 'വിരാട് കോലി ലുക്കിങ് ഗുഡ്' എന്നാണ് ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്‌തത്.