കേരളം

kerala

ETV Bharat / sports

ടി20യില്‍ നമ്പര്‍ വണ്‍ ടീമായി ഇന്ത്യ; ടെസ്റ്റില്‍ ഓസീസിന് പിന്നില്‍, ഐസിസി വാര്‍ഷിക റാങ്കിങ് ഇങ്ങനെ

രോഹിത്തിന് കീഴില്‍ ഇന്ത്യയില്‍ നടന്ന ടി20 പരമ്പരകളിലെ മികവാണ് ഐസിസിയുടെ വാര്‍ഷിക റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചത്.

ICC Team rankings  Australia numbrer 1 in Test  India number 1 in T20 rankings  India rankings in ICC  Cricket news  രോഹിത് ശര്‍മ  ഐസിസി വാര്‍ഷിക റാങ്കിങ്  ഇന്ത്യ ക്രിക്കറ്റ് ടീം റാങ്കിങ്  ഇന്ത്യ ടി20 റാങ്കിങ്
ഐസിസി വാര്‍ഷിക റാങ്കിങ്: ടി20യില്‍ നമ്പര്‍വണ്‍ ടീമായി ഇന്ത്യ; ടെസ്റ്റില്‍ ഓസീസിന് പിന്നില്‍

By

Published : May 4, 2022, 3:53 PM IST

ദുബായ്: പുതിയ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്ക് കീഴില്‍ 2021-22 സീസണ്‍ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തോടെ അവസാനിപ്പിച്ച് ഇന്ത്യ. രോഹിത്തിന് കീഴില്‍ ഇന്ത്യയില്‍ നടന്ന ടി20 പരമ്പരകളിലെ മികവാണ് ഐസിസിയുടെ വാര്‍ഷിക റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഒമ്പത് പോയിന്‍റിന് ഓസ്‌ട്രേലിയയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

2022 മെയ് നാല് വരെയുള്ള പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിര്‍ണയിച്ചിരിക്കുന്നത്. 2021ലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര റാങ്കിങ്ങിനായി പരിഗണിച്ചിട്ടില്ല. മാറ്റിവെച്ച അഞ്ചാം ടെസ്റ്റിന്‍റെ ഫലം വന്നതിന് ശേഷമേ ഇതിലെ പോയിന്‍റ് റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തൂ.

ടെസ്റ്റ് റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് മൂന്നാമതും, ദക്ഷിണാഫ്രിക്ക നാലാമതുമാണ്. ഇംഗ്ലണ്ടിനെ പിന്തള്ളി പാകിസ്ഥാന്‍ അഞ്ചാം റാങ്കിലേക്ക് ഉയര്‍ന്നു. 88 റേറ്റിങ് പോയിന്‍റാണ് ഇംഗ്ലണ്ടിനുള്ളത്. 1995ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഇത്രയും താഴ്‌ന്ന പോയിന്‍റിലേക്കെത്തുന്നത്.

അതേസമയം ടി20 റാങ്കിങ്ങില്‍ അഞ്ച് പോയിന്‍റ് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. പാകിസ്ഥാനാണ് മൂന്നാമതുള്ളത്. ന്യൂസിലൻഡിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നാലും അഞ്ചും സ്ഥാനത്തേക്ക് ഉയര്‍ന്നു.

also read: IPL 2022: പ്ലേ ഓഫ്, ഫൈനൽ വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ

ഏകദിന റാങ്കിങ്ങില്‍ ന്യൂസിലന്‍ഡാണ് തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനും മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്‌ക്കും പിന്നില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്.

ABOUT THE AUTHOR

...view details