ന്യൂഡല്‍ഹി : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ അടുത്ത സീസണിന് (ഐപിഎൽ 2023) മുമ്പ് പഞ്ചാബ് കിങ്‌സ് പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. 2020 സീസണിന്‍റെ തുടക്കത്തില്‍ ചുമതലയേറ്റ കുംബ്ലെയ്‌ക്ക് ടീമിനെ മികവിലേക്ക് നയിക്കാനായിട്ടില്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തല്‍.
കഴിഞ്ഞ ലേലത്തിൽ മികച്ച താരങ്ങളെ സ്ക്വാഡിലെത്തിച്ചിട്ടും ടീം തെരഞ്ഞെടുപ്പിലെ പാളിച്ചയാണ് തിരിച്ചടിയായതെന്നാണ് മാനേജ്‌മെന്‍റിന്‍റെ പക്ഷം. ഇതോടെയാണ് കുംബ്ലെയുടെ കരാര്‍ നീട്ടേണ്ടെന്ന് ഉടമകൾ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സെപ്‌റ്റംബറിലാണ് പഞ്ചാബുമായുള്ള കുംബ്ലെയുടെ കരാര്‍ അവസാനിക്കുന്നത്.