ബാര്‍ബഡോസ് : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വിശ്വസ്‌തനാണ് വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസ്സല്‍. മുന്‍ സീസണുകളില്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് താരത്തിനുള്ളത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയ നാല് താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു റസ്സല്‍.
12 കോടി രൂപയായിരുന്നു കൊല്‍ക്കത്ത റസ്സലിനായി മുടക്കിയത്. ഇപ്പോഴിതാ ഐപിഎല്‍ സീസണിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മെഴ്‌സിഡസിന്‍റെ ആഡംബര കാറായ ബെന്‍സ് എഎംജിയാണ് താരം വാങ്ങിയത്.