മുംബൈ : ഐപിഎല്ലിന്‍റെ 15ാം സീസണില്‍ മികച്ച തുടക്കമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ലഭിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ആദ്യ മത്സരത്തില്‍ അറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം ടീം സ്വന്തമാക്കി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ചെന്നൈയെ ഉമേഷ് യാദവും സുനില്‍ നരെയ്‌നും കുഴക്കിയപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പ്രകടനമാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 38 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 50 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നിരുന്നു.
ഇപ്പോഴിതാ ധോണി ബാറ്റുചെയ്യുമോഴെല്ലാം തനിക്ക് സമ്മര്‍ദം അനുഭവപ്പെട്ടതായി തുറന്ന് പറഞ്ഞിരിക്കുകയാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഉമേഷ് യാദവിന്‍റെ പ്രകടനം തന്നെ വളരെ അധികം സന്തോഷിപ്പിച്ചതായും ശ്രേയസ് പറഞ്ഞു.
'ധോണി ബാറ്റ് ചെയ്യുമ്പോഴെല്ലാം സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മഞ്ഞുവീഴ്‌ച അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കില്ലെന്ന് എനിക്കറിയാമായിരുന്നു. പന്ത് പിടിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതെനിക്ക് കളിക്കാൻ ഇഷ്ടമുള്ള സ്ഥലമാണ്.