കേരളം

kerala

ETV Bharat / sports

ബിസിസിഐ പ്രതിഫല കരാര്‍: രഹാനെയുടെയും പൂജാരയുടെയും ഗ്രേഡ് താഴ്ത്തി

വാര്‍ഷിക പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ എ ഗ്രേഡ് താരങ്ങളായ ഇരുവരേയും ബി ഗ്രേഡിലേക്കാണ് ബിസിസിഐ താഴ്‌ത്തിയത്.

BCCI Central Contracts  Ajinkya Rahane  Cheteshwar Pujara  ബിസിസിഐ പ്രതിഫല കരാര്‍  ബിസിസിഐ  അജിങ്ക്യ രഹാനെ  ചേതേശ്വര്‍ പൂജാര
ബിസിസിഐ പ്രതിഫല കരാര്‍: രഹാനെയുടെയും പൂജാരയുടെയും ഗ്രേഡ് താഴ്ത്തി

By

Published : Mar 2, 2022, 10:58 PM IST

ന്യൂഡല്‍ഹി:ബിസിസിഐയുടെപുതിയ വാര്‍ഷിക കരാര്‍ പട്ടികയിൽ വെറ്ററൻ ബാറ്റർമാരായ അജിങ്ക്യ രഹാനെയുടെയും ചേതേശ്വര്‍ പൂജാരയുടെയും ഗ്രേഡ് താഴ്ത്തി. വാര്‍ഷിക പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ എ ഗ്രേഡ് താരങ്ങളായ ഇരുവരേയും ബി ഗ്രേഡിലേക്കാണ് ബിസിസിഐ താഴ്‌ത്തിയത്.

വെറ്ററന്‍ താരം വ്യദ്ധിമാന്‍ സാഹയുടേയും ഗ്രേഡ് താഴ്‌ന്നിട്ടുണ്ട്. ബിയില്‍ നിന്നും സിയിലേക്കാണ് താരത്തിന്‍റെ കരാര്‍ താഴ്‌ന്നത്. നാല് കാറ്റഗറിയിലാണ് ബിസിസിഐ താരങ്ങളുമായി കരാറിലേര്‍പ്പെടുന്നത്. എപ്ലസ് (7 കോടി വാർഷിക പ്രതിഫലം) എ (5 കോടി), ബി (3 കോടി) , സി (1 കോടി) എന്നിങ്ങനെയാണ് കരാറുകള്‍.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്നും മൂന്ന് പേരെയും ബിസിസിഐ ഒഴിവാക്കിയിരുന്നു. ഫോമിലല്ലാത്ത രഹാനെയോടും പൂജാരയോടും ബിസിസിഐ ഫോം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി രഞ്ജി ട്രോഫിക്കിറങ്ങിയ താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനായിട്ടില്ല.

ABOUT THE AUTHOR

...view details