കേരളം

kerala

ETV Bharat / sports

ലോകകപ്പില്‍ അഫ്‌ഗാന്‍റെ കോച്ചായി, ഇനി പാകിസ്ഥാനെ പരിശീലിപ്പിക്കുമോ?: മറുപടിയുമായി ഇന്ത്യയുടെ മുന്‍ താരം - ഏകദിന ലോകകപ്പ് 2023

Ajay Jadeja Afghanistan batting Coach in Cricket World Cup 2023: ഏകദിന ലോകകപ്പില്‍ അഫ്‌ഗാന്‍റെ പ്രകടനത്തിന്‍റെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായിരുന്നു ഇന്ത്യയുടെ മുന്‍ താരമായിരുന്ന അജയ്‌ ജഡേജ.

Ajay Jadeja on Pakistan Cricket Team Coaching role  Pakistan Cricket Team  Afghanistan Cricket Team  Cricket World Cup 2023  Ajay Jadeja Afghanistan batting Coach  അജയ്‌ ജഡേജ  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  പാകിസ്ഥാന്‍ കോച്ചിങ് റോളിനെക്കുറിച്ച് അജയ്‌ ജഡേജ  ഏകദിന ലോകകപ്പ് 2023  അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം
Ajay Jadeja on Pakistan Cricket Team Coaching role

By ETV Bharat Kerala Team

Published : Dec 6, 2023, 5:49 PM IST

മുംബൈ: ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് അഫ്‌ഗാനിസ്ഥാന്‍ (Afghanistan Cricket Team) ഇന്ത്യന്‍ മണ്ണില്‍ നിന്നും തിരികെ മടങ്ങിയത്. ഏകദിന ലോകകപ്പ് 2023-ല്‍ (Cricket World Cup 2023) കളിച്ച ഒമ്പത് മത്സരങ്ങളില്‍ നാലെണ്ണം വിജയിച്ച അഫ്‌ഗാന്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഫിനിഷ്‌ ചെയ്‌തത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഉറപ്പിക്കാനും ടീമിന് കഴിഞ്ഞു.

ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും അട്ടിമറിച്ച അഫ്‌ഗാനിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകളേയും കീഴടക്കിയപ്പോള്‍ ഓസ്ട്രേലിയയുടെ മുട്ടിടിപ്പിക്കുകയും ചെയ്‌തു. ഇരട്ട സെഞ്ചുറിയുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍ അവിശ്വസനീയ പ്രകനം നടത്തിയതൊന്നുകൊണ്ട് മാത്രമായിരുന്നു മത്സരത്തില്‍ ഓസീസ് രക്ഷപ്പെട്ടത്. ടൂര്‍ണമെന്‍റില്‍ അഫ്‌ഗാന്‍റെ കുതിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാള്‍ ഇന്ത്യയുടെ മുന്‍ താരം അജയ്‌ ജഡേജയായിരുന്നു.

ബാറ്റിങ് പരിശീലകനായാണ് അജയ്‌ ജഡേജ ടീമിനൊപ്പമുണ്ടായിരുന്നത് (Ajay Jadeja Afghanistan batting Coach in Cricket World Cup 2023). ഇതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നടക്കം പുതിയ ഓഫറുകള്‍ 52-കാരന് മുന്നിലുണ്ട്. ഇതിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാന്‍ ക്ഷണം ലഭിച്ചാല്‍ പോകുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അജയ്‌ ജഡേജ.

താന്‍ തയ്യാറാണെന്നാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്. "അതിന് ഞാന്‍ തയ്യാറാണ്. അഫ്‌ഗാനിസ്ഥാന്‍ താരങ്ങളുമായി ഞാന്‍ പഠിച്ച കാര്യങ്ങളൊക്കെയും പങ്കുവച്ചു. പാകിസ്ഥാനും ഒരിക്കല്‍ അഫ്ഗാനിസ്ഥാനെപ്പോലെ ഒരു ടീമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഒരു പരിശീലകനാവുമ്പോല്‍ നിങ്ങള്‍ക്ക് ടീം അംഗങ്ങളുടെ മുഖത്തു നോക്കി എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്"- അജയ്‌ ജഡേജ പറഞ്ഞു. (Ajay Jadeja on Pakistan Cricket Team Coaching role)

അതേസമയം ലോകകപ്പ് നിരാശയ്‌ക്ക് ശേഷം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഒരുക്കത്തിലാണ് നിലവില്‍ പാകിസ്ഥാനുള്ളത്. ലോകകപ്പോടെ പാകിസ്ഥാന്‍റെ ഓള്‍ഫോര്‍മാറ്റ് ക്യാപ്റ്റന്‍ സ്ഥാനം ബാബര്‍ അസം രാജി വച്ചിരുന്നു. ഇതോടെ പുതിയ നായകന്‍ ഷാന്‍ മസൂദിന് കീഴിലാണ് പാക് ടീം ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കളിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് പാകിസ്ഥാന്‍ ഓസീസിനെതിരെ കളിക്കുന്നത്.

ഡിസംബര്‍ 14 മുതല്‍ 18 വരെ പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുക. 26 മുതല്‍ 30 വരെ മെല്‍ബണിലാണ് രണ്ടാം ടെസ്റ്റ്. തുടര്‍ന്ന് ജനുവരി മൂന്ന് മുതല്‍ ഏഴ്‌ വരെ സിഡ്‌നിയില്‍ അവസാന ടെസ്റ്റും നടക്കും. (Pakistan vs Australia Test Schedule). കഴിഞ്ഞ 30 വര്‍ഷക്കാലമായി ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

ALSO READ: ഇയാളിത് ചിരിപ്പിച്ച് കൊല്ലും; ബാറ്റിങ്ങിനിടെ ഫീല്‍ഡിങ്ങുമായി ബാബര്‍ അസം- വിഡിയോ കാണാം...

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), അമിർ ജമാൽ, ഖുറം ഷഹ്‌സാദ്, മിർ ഹംസ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പര്‍), അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഹസൻ അലി, ഇമാം ഉൾ ഹഖ്, മുഹമ്മദ് വസീം ജൂനിയർ, നൊമാൻ അലി, സയിം അയൂബ്, സൽമാൻ അലി ആഗ, സർഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷഹീൻ ഷാ അഫ്രീദി (Pakistan squad for Australia Tests).

ABOUT THE AUTHOR

...view details