മുംബൈ:വിരേന്ദർ സെവാഗിന്‍റെ തനിപ്പകർപ്പാണോ ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് എന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യയുടെ മുന്‍ താരം അജയ് ജഡേജ. ചോദ്യം ചോദിച്ച ആള്‍ സെവാഗിന്‍റെ കളി കണ്ടിട്ടുണ്ടെങ്കില്‍ ഇത്തരം താരതമ്യത്തില്‍ ഒരു യുക്തിയുമില്ലെന്ന് മനസിലാകുമെന്നാണ് ഇന്ത്യയുടെ മുന്‍ താരത്തിന്‍റെ വാക്കുകള്‍ (Ajay Jadeja on Comparing Travis Head With Virender Sehwag). ഒരു യൂട്യൂബ് ലൈവിനിടെ ടെസ്റ്റുകളില്‍ 100-ല്‍ അധിമുള്ള ട്രാവിസ് ഹെഡിന്‍റെ സ്‌ട്രൈക്ക് റേറ്റും കൈകളുടെയും കണ്ണുകളുടേയും ഏകോപനവും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു ആരാധകന്‍റെ ചോദ്യത്തിനാണ് അജയ് ജഡേജ മറുപടി നല്‍കിയത്.
"ചോദ്യം ചോദിച്ച ആളുടെ പ്രായം എത്രയെന്ന് എനിക്കറിയില്ല. ഇയാള്‍, വിരേന്ദർ സെവാഗിനെ കണ്ടിട്ടുണ്ടെങ്കിൽ തീര്‍ച്ചയായും യുക്തിരഹിതമായ ചോദ്യമാണിത്. വിരേന്ദർ സെവാഗിനെ ട്രാവിസ് ഹെഡുമായി താരതമ്യപ്പെടുത്തുന്നതിൽ യാതൊരു യുക്തിയുമില്ല.
ഒരാൾ വലങ്കയ്യനും മറ്റൊരാൾ ഇടങ്കയ്യനുമാണ്. വിരേന്ദർ സെവാഗ്, വിരേന്ദർ സെവാഗ് ആണ്. എപ്പോഴും ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുന്ന താരം. ഇപ്പോള്‍ ഈ ചോദ്യം ചോദിച്ചിരിക്കുന്ന ആള്‍, ഏകദിന ലോകകപ്പ് ഫൈനലിലെ ആദ്യ കുറച്ച് ഓവറുകള്‍ ട്രാവിസ് ഹെഡ് എങ്ങിനെ ബാറ്റ് ചെയ്‌തുവെന്ന് കണ്ടിട്ടുണ്ടോ?"- അജയ് ജഡേജ മറുപടി നൽകി.
ALSO READ: വൈറ്റ് ബോള്‍ പരമ്പരയില്‍ ബാവുമയും റബാദയുമില്ല: ഇന്ത്യയ്‌ക്കെതിരായ സ്‌ക്വാഡ് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
അതേസമയം ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) ഫൈനലിൽ ഇന്ത്യയ്‌ക്ക് എതിരായ ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായ പങ്ക് വഹിച്ച താരമാണ് ട്രാവിസ് ഹെഡ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെഞ്ചുറി നേടിക്കൊണ്ടാണ് താരം ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യ നേടിയ 240 റണ്‍സിന് മറുപടിക്കിറങ്ങിയ ഒസീസിന്‍റെ തുടക്കം പാളിയെങ്കിലും 120 പന്തിൽ 137 റൺസ് നേടിയ ഹെഡ് ടീമിനെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.(Travis Head hit Century against India in Cricket World Cup 2023 final).
ALSO READ:'ഈ മത്സരത്തിലും നിന്നെ വിടില്ല'; പുറത്താക്കും മുമ്പ് കോലിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് ജുനൈദ് ഖാന്‍
അതേസമയം ഐസിസി ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇതു രണ്ടാം തവണയാണ് ട്രാവിസ് ഹെഡ് ഇന്ത്യയെ പരാജയപ്പെടുത്താന്‍ ഓസീസിന് മുതല്‍ക്കൂട്ടാവുന്നത്. നേരത്തെ, കഴിഞ്ഞ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യയെ ഓസ്‌ട്രേലിയ 209 റൺസിന് തോൽപ്പിച്ചപ്പോള്‍ മത്സരത്തിന്‍റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ട്രാവിഡ് ഹെഡായിരുന്നു. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ജൂണിൽ നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഹെഡ് നേടിയ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു ഓസീസിന്‍റെ വിജയത്തിന് അടിത്തറ ഒരുക്കിയത്.
ALSO READ:'പന്ത് ചുരണ്ടിയതിനേക്കാൾ വലിയ വിവാദമായി ജോൺസന്‍റെ വിമർശനം', വാര്‍ണര്‍ ഹീറോ തന്നെയെന്ന് ഖവാജ