ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റർ എയ്‌ഡൻ മാർക്രം പുറത്ത്. പരമ്പരയ്‌ക്ക് മുന്നോടിയായി താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 7 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയെങ്കിലും താരം തുടർന്നുള്ള മത്സരങ്ങളിൽ കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
IND vs SA : ടി20 പരമ്പരയിൽ നിന്ന് എയ്‌ഡൻ മാർക്രം പുറത്ത്, ഡികോക്ക് തിരിച്ചെത്തിയേക്കും - ഇന്ത്യ vs ദക്ഷിണാഫ്രിക്ക
കൈക്കുഴയ്‌ക്ക് പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റണ്‍ ഡി കോക്ക് സുഖം പ്രാപിച്ചുവരുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്
അതേസമയം കൈക്കുഴയ്‌ക്ക് പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ പരിക്ക് ഭേദമായി വരുന്നുണ്ടെന്നും ക്രിക്കറ്റ് ബോർഡ് അറിയിച്ചു. 'ഡിക്കോക്കിന്‍റെ പരിക്ക് ഭേദമായി വരുന്നുണ്ട്. മെഡിക്കൽ സംഘം താരത്തെ നിരീക്ഷിച്ചുവരികയാണ്. നാലാമത്തെ മത്സരത്തിൽ താരം ഉൾപ്പെടുമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല'- അധികൃതർ വ്യക്‌തമാക്കി.
പരിക്കുമൂലം ഡികോക്കിന് രണ്ടാമത്തെയും മൂന്നാമത്തെയും ടി20 മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം 5 മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിട്ട് നിൽക്കുകയാണ്. വെള്ളിയാഴ്‌ച ഗുജറാത്തിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് നാലാമത്തെ മത്സരം.